0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

ചൊറി സഹിക്കണ്ടേ...ഏത് നേരത്താണോ കെട്ടി എടുക്കാൻ തോന്നിയത്... പക്ഷെ നന്ദു അവളുടെ അടുത്തേക്ക് നീങ്ങി..ഒടുക്കം സഹിക്കെട്ട് ഞാനും...

" അല്ല രണ്ടാളും എവിടായിരുന്നു...ലാബ് ചെയ്യേണ്ട ബോധം ഒന്നൂല്ല്യേ... "

ഞങ്ങളടുത്തെത്തിയതും ആതിര ഒരു ചിരിയോടെ ചോദിച്ചു

" ചന്ദ്രനിൽ ഒരു കിണറ് കുഴിക്കാൻ പോയതാ... എന്ത്യേ...നിന്ന് കിന്നരിക്കാണ്ട് ചെയ്യുന്ന കാര്യം എന്താന്ന് പറഞ്ഞ് താടി... "

അവളുടെ ചോദ്യം കേട്ടതും നന്ദു അവളെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...ഞാൻ ആണെങ്കിൽ അധികം സംസാരിക്കാൻ നിന്നില്ല...

" ഉണ്ട...നേരോം കാലോം നോക്കാതെ കേറി വരും എന്നിട്ടെൻ്റെ നെഞ്ചത്ത് കേറിക്കോ... അല്ലപിന്നെ... ആ സർക്യൂട്ട് സെറ്റാക്ക്... "

അവൻ്റെ കളിയാക്കല് പിടിക്കാത്തതു കൊണ്ടവള് കടുപ്പത്തിലാണ് മറുപടി പറഞ്ഞത്...ഒപ്പം ചെയ്യേണ്ട എക്സ്പിരിമെൻ്റിനെ പറ്റിയും പറഞ്ഞു...പിന്നൊന്നും നോക്കാതെ ഞാൻ വേഗം സർക്യൂട്ട് സെറ്റ് ചെയ്യാൻ തുടങ്ങി...

കുറച്ച് നേരത്തെ പണിക്കൊടുവിൽ സർക്യൂട്ട് സെറ്റാക്കി...പക്ഷെ വാല്ല്യു മാറുന്നില്ല...എവിടെയോ എന്തോ തകരാറുണ്ട്...

" ഡാ നീയാ കോപ്പർ വയറൊന്ന് തൊട്ടേ... "

ഞാൻ നന്ദുവെ നോക്കി പറഞ്ഞു...പൊട്ടൻ അത് കേൾക്കേണ്ട താമസം തൊട്ട് നോക്കി...അടുത്ത നിമിഷം ഷോക്ക് കിട്ടി കൈ വലിച്ചു...

" ഡാ പട്ടീ...... "

അവൻ എന്നെ നോക്കി ചീറി...

" അപ്പൊ കറൻ്റുണ്ട്... എവിടെയോ ലൂസ് കോണ്ടാക്റ്റായതാ പ്രശ്നം.... "

ഞാൻ അവനെ നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു...പിന്നെ ചെറിയ എക്പിരിമെൻ്റായോണ്ട് അത്ര വല്ല്യ കറൻ്റൊന്നും ഇല്ല കേട്ടോ...ചെറിയ ഒരു തരിപ്പുണ്ടാവും....അതാ ഞാൻ ആ പൊട്ടനോട് തൊട്ടു നോക്കാൻ പറഞ്ഞത്...

" എന്താടാ അവിടെ.... "

ഞങ്ങടെ ബഹളം കേട്ട് തൊട്ടടുത്തുള്ള മിസ്സ് ചോദിച്ചു...

💬 Comments

View all comments