0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

" ഹേയ് ഒന്നൂല്ല്യ മിസ്സേ... ഒരു ലൂസ് കോണ്ടാക്റ്റ്... "

ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് മിസ്സിനോട് മറുപടി പറഞ്ഞു...

പിന്നെ കൊറച്ച് നേരം ലാബ് ചെയ്യ്തു...അതിനിടയ്ക്ക് ആതിരയുടെ കൊണ ഉണ്ടെങ്കിലും ഞാനതിനെ മൈൻ്റ് ചെയ്യാൻ പോയില്ല...

" ഡാ നീയാ വീഡിയോ ഒന്ന് എനിക്ക് കാണിച്ചേ... "

കുറച്ച് നേരത്തെ ലാബ് ചെയ്യലിന് ശേഷം നന്ദു എന്നോട് ചോദിച്ചു...

" എൻ്റെ പൊന്നു മൈരേ ഇത് കഴിയട്ടെ...ഇപ്പൊ എന്നാത്തിനാ നിനക്കത്... "

ഞാൻ അവൻ്റെ ചോദ്യത്തിന് ഒരൊഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു

" പിന്നേ... ഇയാളല്ലേ മൂലമറ്റത്തേക്ക് കറണ്ടെത്തിക്കുന്നത്....ഒന്ന് കാണാനാ മൈരെ ഇങ്ങ് താ... "

അവൻ എൻ്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് കൊണ്ട് പറഞ്ഞു...എന്നിട്ട് എക്സ്പിരിമെൻ്റ് ചെയ്യുന്ന എന്നെ നിർബന്ധിച്ച് ലോക്കൊക്കെ തൊറപ്പിച്ച് വീഡിയോ എടുത്ത് നോക്കി...

" മൈര് നല്ല വെടിപ്പായിട്ടുണ്ട്.... "

അവൻ വിഡിയോ കണ്ടതും എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞ് ഫോൺ മേശയ്ക്കു മീതേ വച്ചു... പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്തെ ദേ കെടക്കുന്നു അടുത്ത പണി...ആ പന്നിയുടെ കൈ തട്ടി അവളെ വീഡിയോ കോൾ പോയി... പണ്ടാരം എൻ്റെ നെറ്റ് ഓണും ആയിരുന്നു...

" നായിൻ്റെ മോനേ... "

ഞാൻ കോൾ പോകുന്നത് കണ്ട് ഞെട്ടിക്കൊണ്ട് അവനെ നോക്കി ചീറി...പക്ഷെ എന്ത് കാര്യം...വാട്സാപ്പിൽ പോയ കോൾ പോയതാണല്ലോ...കട്ടാകീട്ട് കാര്യമില്ലല്ലോ...

" നീ എന്ത് പണിയാ മൈരേ കാണിച്ചത്.... "

കോൾ കട്ടാക്കിയതിന് ശേഷം ഞാൻ അവനെ നോക്കി ചീറി....

" അളിയാ നീ ക്ഷമി... കൈ അറിയാണ്ട് തട്ടിപ്പോയതല്ലേ...

💬 Comments

View all comments