0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

"

എൻ്റെ ചീറല് കണ്ടതും അവൻ ആതിരയ്ക്ക് പിന്നിൽ പോയി മറുപടി പറഞ്ഞു...അവളാണെങ്കിൽ എന്താ കാര്യം എന്നറിയാതെ ഇങ്ങനെ കിളി പോയ അവസ്ഥയിൽ നോക്കി ഇരിക്കുന്നുണ്ട്....

" എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട... "

ഞാൻ അവനെ നോക്കി കടുപ്പത്തിൽ തന്നെ പറഞ്ഞു...അപ്പോൾ തന്നെ അവളുടെ കോള് കൂടി വന്നതോടെ എനിക്ക് കേറി വന്നു...ഞാൻ നന്ദുവേയും ഫോണും മാറി മാറി നോക്കി...അത് കണ്ടവൻ " എന്നെ കൊല്ലതിരിക്കാൻ പറ്റുവോ... " എന്ന ഡയലോഗും പറഞ്ഞ് ചിത്രത്തിലെ നമ്മുടെ ലാലേട്ടൻ്റെ അവസ്ഥയിൽ എന്നെ ദയനീയമായി നോക്കി...അത് കേട്ടതും ഞാൻ അടുത്തുള്ള ഒരു പെന്നെടുത്തവനെ എറിഞ്ഞു...

" അർജ്ജുൻ ഗെറ്റൗട്ട്..... "

എൻ്റെ ഏറ് കണ്ട മിസ്സെന്നെ നോക്കി ചീറി...അതോടെ അവനെ കലിപ്പിലൊന്ന് നോക്കി ഫോണും എടുത്ത് ക്ലാസിന് വെളിയിൽ വരാന്തയിലേക്കിറങ്ങി പോന്നു...അപ്പോഴേക്കും ഫോണ് കട്ടായിരുന്നു...പക്ഷെ അഞ്ച് മിനിറ്റ് കഴിഞ്ഞ് വീണ്ടും കോൾ വന്നു...

" എന്താടി പുല്ലേ നിൻ്റമായി ഇവിടെ പേറ്റ് നോവെടുത്ത് കെടക്കുന്നുണ്ടോ...ഇങ്ങനെ വിളിച്ചോണ്ടിരിക്കാൻ... "

ഞാൻ കലിപ്പിൽ ഫോണെടുത്ത് അവളോട് ചീറി...

" അല്ല നിൻ്റമവാൻ തെങ്ങിൻ്റെ മണ്ടേന്ന് താഴോട്ട് വീണു.... പെട്ടന്നൊരു ആംബുലൻസുമായി വാ... എന്നിട്ട് പെറുക്കി എടുത്ത് പോ... "

എൻ്റെ മറുപടിക്ക് ഇച്ചിരി മാസ്സ് കൂട്ടി അവള് അതേ നാണയത്തിൽ ഒരു കൗണ്ടറടിച്ചു...

" അല്ലപിന്നെ ഇങ്ങോട്ട് വിളിച്ചതും പോരാ...എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്... "

അവള് ഞാൻ എന്തേലും പറയാൻ തുടങ്ങും മുന്നേ വീണ്ടും ചീറി...അപ്പോളായിരുന്നു തെറ്റ് നമ്മുടെ ഭാഗത്താണല്ലോന്ന് ഞാൻ ഓർത്തത്....

" അത് പിന്നെ അറിയാതെ കൈ തട്ടിയതല്ലേ...അപ്പൊ തന്നെ

💬 Comments

View all comments