ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]
📝 Ongoing
👁 349.1K views ❤ 1.3K likes 💬 174 comments
ദിവ്യാനുരാഗം 9
Divyanuraagam Part 9 | Author : Vadakkan Veettil Kochukunj
[ Previous Part ]
പ്രിയപ്പെട്ട ചങ്ങാതിമാരെ വല്ലാതെ വൈകിപ്പോയി...കാരണങ്ങൾ ഞാൻ കമന്റ് ബോക്സിൽ പറഞ്ഞിട്ടുണ്ടായിരുന്നു...എന്ത് ചെയ്യാൻ പെട്ടുപോയി...പക്ഷെ കാത്തിരുന്ന എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം... പിന്നെ എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു...വൈറസ്സിൻ്റെ ഏതോ വേർഷൻ ഒക്കെ പൊട്ടിമൊളച്ചിട്ടുണ്ട് ആശങ്ക വേണ്ട ജാഗ്രത മതി എന്നൊന്നും ഞാൻ പറയത്തില്ല...വാര്യറ് പറയും പോലെ നിങ്ങടെ കാലല്ലേ...നിങ്ങള് തന്നെ തീരുമാനിച്ചോ എന്ത് വേണമെന്ന്..?
അപ്പൊ കഥയിലേക്ക് കടക്കാം...
ഒരുപാട് സ്നേഹത്തോടെ
വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്...❤️
________________________________
കുറച്ചു നേരത്തേക്ക് എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല...കാരണം എന്താ ഇപ്പൊ ഉണ്ടായേന്ന് ആദ്യം മനസ്സിലാക്കണല്ലോ... എന്നാലല്ലേ വല്ലതും ചെയ്യാൻ പറ്റൂ...അതോണ്ട് ഞാൻ അതേ നിൽപ്പ് തന്നെ നിന്നു...
" സോറി....ഞാൻ പെട്ടന്ന്... അറിയാതെ...!! "
കുറച്ചു നേരത്തെ കെട്ടിപിടിച്ചുള്ള അവളുടെ തേങ്ങലിന് ക്ലൈമാക്സ് വീണൂന്ന് അറിയിച്ചു കൊണ്ടവളന്നെ വിട്ടുമാറി...പക്ഷെ ന്വാമ്മിൻ്റെ സ്വബോധം ഗെയ്യിൽ സിക്സിലേക്കടിച്ച ബോള് പോലെ എങ്ങോട്ടോ പോയില്ലേ...അതോണ്ട് മറുപടി ഒന്നും പുറത്തു വരുന്നില്ല...
" എന്നാ ഞാൻ പൊക്കോട്ടെ... "
എൻ്റെ അവസ്ഥയും അതിലുപരി ചുറ്റുപാടുള്ള കണ്ണുകളേയും താങ്ങാൻ പറ്റാത്തതു
💬 Comments
View all comments