Chapter Title : ദിവ്യപ്രണയം 1 [Nattumpurathukaaran]
ചെന്ന ഞാന്‍ അവളുടെ അച്ഛന്റെയും അമ്മയുടെയും സംസാരം കേണ്ടു.
അങ്കിള്‍: എടി എനിക്ക് തോന്നുന്നത് അതൊരു പാവം പയ്യന് ആണെന്നാണ്. അവരുടെ പെരുമാറ്റത്തില്‍ ഒരു കുഴപ്പവും കാണാനില്ല.
ലതയാന്റി: ശരിയാ. ഞാനുമത് ശ്രദ്ധിച്ചു. അവര്‍ തമ്മില്‍ വല്ല പ്രേമവും കാണുമെന്ന് കരുതിയ നമുക്ക് തെറ്റി. അവള് സാധാരണ ആരുമായും കൂട്ട് കൂടാറില്ലല്ലോ?
ആരോടും മിണ്ടാറുമില്ല. അതാ എനിക്കങ്ങനൊരു സംശയം തോന്നിയത്.
ഇതൊക്കെ കേട്ട് തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ എന്റെ മുന്നില്‍ ഒരാളെ കണ്ട് ഞാനൊന്ന് ഞെട്ടി. പെട്ടന്ന് ധന്യ എന്റെ വായ പൊത്തിപ്പിടിച്ചിട്ട് അവളുടെ ചുണ്ടില്‍ വിരല്‍ വച്ച് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു.
ഈ സമയം അവള് എന്നോട് വളരെ ചേര്‍ന്നാണ് നിന്നിരുന്നത്. അവളുടെ മാറിടം എന്റെ നെഞ്ചില്‍ അമര്‍ന്നിരുന്നു. ആദ്യമായിട്ട് ഒരു പെണ്ണിന്റെ ചൂട് ശരീരത്ത് അറിഞ്ഞ എന്റെ മനസ്സില്‍ വികാരങ്ങളുടെ വേലിയേറ്റം ഉണ്ടാകാന്‍ തുടങ്ങി.
കാലുകള്‍ തളരാനും കൈകള്‍ വിറയ്ക്കാനും തൊണ്ട വരളാനും തുടങ്ങി. അവളെ തള്ളിമാറ്റി ഓടിപ്പോയാലോ എന്ന് ചിന്തിച്ച് നില്ക്കുമ്പോള് അകത്തു നിന്നും വീണ്ടും അവരുടെ സംസാരം കേട്ടു.
ലതയാന്റി: അല്ല എങ്ങനെ സംശയിക്കാതെയിരിക്കും? കോളേജില്‍ പോകുന്നത് ഒരുമിച്ച്. തിരിച്ച് വരുന്നതും ഒരുമിച്ച്. എങ്ങോട്ട് പോകണമെങ്കിലും അവള്‍ക്കവന്റെ കൂട്ട് വേണം. ഏതായാലും രണ്ട് പേരും തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്. അല്ലെ?
അങ്കിള്‍: അതെ. അത് സത്യമാ. ഇനി ഭാവിയില്‍ എന്താകുമെന്ന് കണ്ടറിയാം.
പെട്ടന്നവള്‍ ടാ നിനക്ക് തണുത്ത വെള്ളമല്ലെ വേണ്ടത് എന്ന് ചോദിച്ച് അടുക്കളയിലേക്ക് കയറി. ഒരു ആശ്വാസത്തോടെ ഞാനൊന്ന് നെടുവീര്‍പ്പിട്ടു. പതിയെ ഞാനും അടുക്കളയിലേക്ക് കയറി.
അപ്രതീക്ഷിതമായുള്ള ഞങ്ങളുടെ
💬 Comments
View all comments