0%

Chapter Title : ദിവ്യപ്രണയം 1 [Nattumpurathukaaran]

Author : NATTUMPURATHUKARAN Read All Parts 13138

അപ്പോഴാണ് എടി നിന്റെ ചേച്ചിയും ആ ചേട്ടനും തമ്മില് ലൈനാണോ എന്ന് ആരോ ചോദിക്കുന്നത് കേട്ടത്. ഞങ്ങള് നോക്കുമ്പോള് ദിവ്യയും കൂട്ടുകാരി ടീനയുമാണ്.

ദിവ്യ: ഏയ്... അവര് തമ്മില് അങ്ങനെ ഒന്നും ഇല്ലെന്നാ എനിക്ക് തോന്നുന്നത്.

ടീന: പക്ഷെ അവര് തമ്മില് നല്ല മാച്ച് ആണല്ലോ?

ദിവ്യ: അത് ശരിയാ. പക്ഷെ അവര് തമ്മില് അങ്ങനെ ഒന്നുമില്ലെന്നാ തൊന്നുന്നത്.

ടീന: ചേച്ചി ആരോടും അങ്ങനെ മിണ്ടുകയും അടുക്കുകമില്ലല്ലോ. പിന്നെ ഇവരെങ്ങനെ അടുത്തു എന്നാ എനിക്ക് അത്ഭുതം.

ദിവ്യ: ആ ചേട്ടന്റെ കൂടെ കൂടിയതില് പിന്നെ ആണെന്ന് തോന്നുന്നു ചേച്ചിക്ക് ഇങ്ങനൊരു മാറ്റം. എടി മാളു എവിടെ?

ടീന: വാ നോക്കാം.

അതും പറഞ്ഞ് അവര് സിറ്റൗട്ടില് നിന്ന് അകത്തേക്ക് പോയി. ഫുഡ് കഴിക്കാന് സമയമായെന്ന് തോന്നുന്നു. നീ വാ അകത്തേക്ക് പോകാം എന്ന് പറഞ്ഞ് ധന്യ അകത്തേക്ക് നടന്നു.

ഒപ്പം ഞാനും. അകത്ത് ചെന്നപ്പോള് ലതയാന്റി ഫുഡ്ഡൊക്കെ ഒന്ന് എടുത്ത് വെക്കാന് സഹായിക്കാന് എന്ന് പറഞ്ഞ് ധന്യയെ അടുക്കളയിലോട്ട് വിളിച്ചു. എന്നെ അവിടെ സെറ്റിയിലിരുത്തി അവള് പോയി.

അപ്പോള് ദിവ്യ ചേട്ടാ എന്റെ ഗിഫ്റ്റ് എവിടെ എന്ന് ചോദിച്ച് എന്റെ അടുത്തേക്ക് വന്നു. കൂടെ കൂട്ടുകാരികളും. ഉടന് തന്നെ ഞാന് ഒളിപ്പിച്ച് വച്ചിരുന്ന ഗിഫ്റ്റെടുത്ത് ദിവ്യയ്ക്ക് കൊടുത്തു.

അവള് ആ ഗിഫ്റ്റ് പാക്കയ്റ്റ് പതിയെ പൊട്ടിച്ചു. ഡാന്സിങ്ങ് സിന്ഡ്രല്ലയുടെ ഒരു ക്രിസ്റ്റല് ഡോളായിരുന്നു ഉള്ളില്.

ഗിഫ്റ്റ് കണ്ടതും ദിവ്യ വാവ്വ് സൂപ്പര് അടിപൊളി എന്നൊക്കെപ്പറഞ്ഞ് കാറിക്കൂവി. താങ്ക്യു സോ മച്ച് എന്ന് പറഞ്ഞെന്റെ കഴുത്തിന് വട്ടം കെട്ടിപ്പിടിച്ച് കവിളില് അമര്ത്തി ഉമ്മ വെച്ചു.

പെട്ടെന്നായത് കൊണ്ട് ഞാന് ഒന്ന് ഞെട്ടി. അവള് അങ്ങനെ ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവള്ക്ക് സിന്ഡ്രല്ല എന്ന് പറഞ്ഞാല് ജീവനാ. അതാ കാര്യം.

ലതയാന്റി പറഞ്ഞു. ഈ സമയം ധന്യയുടെ മുഖത്തേക്ക് നോക്കിയ ഞാന് വീണ്ടും ഞെട്ടി. അവളുടെ മുഖം കടന്തല് കുത്തേറ്റത് പോലെ വീര്ത്തിരുന്നു.

ഭക്ഷണം കഴിക്കാന് വിളിച്ചപ്പോള് പിന്നെ മതി എന്ന് പറഞ്ഞ് അവള് ഒഴിഞ്ഞ് മാറി. ഭക്ഷണം കഴിച്ച ശേഷം

💬 Comments

View all comments