Chapter Title : ദിവ്യപ്രണയം 1 [Nattumpurathukaaran]
അങ്ങനെ ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവള്‍ക്ക് സിന്‍ഡ്രല്ല എന്ന് പറഞ്ഞാല്‍ ജീവനാ. അതാ കാര്യം.
ലതയാന്റി പറഞ്ഞു. ഈ സമയം ധന്യയുടെ മുഖത്തേക്ക് നോക്കിയ ഞാന്‍ വീണ്ടും ഞെട്ടി. അവളുടെ മുഖം കടന്തല് കുത്തേറ്റത് പോലെ വീര്‍ത്തിരുന്നു.
ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ പിന്നെ മതി എന്ന് പറഞ്ഞ് അവള് ഒഴിഞ്ഞ് മാറി. ഭക്ഷണം കഴിച്ച ശേഷം ഞാന്‍ യാത്ര പറയാന്‍ നോക്കിയപ്പോള്‍ അവളെ കണ്ടില്ല.
അന്വേഷിച്ചപ്പോള്‍ ബാത്ത്റൂമില്‍ ആണെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞിട്ടും അവളെ കാണാതായപ്പോള്‍ ഞാന്‍ മറ്റുള്ളവരോട് യാത്ര പറഞ്ഞിറങ്ങി.
പിറ്റേന്ന് ഞയറാഴ്ച ട്യൂഷന് പോകാന്‍ ചെന്നപ്പോള്‍ അവള്‍ക്ക് സുഖമില്ലെന്നും ഇന്ന് വരുന്നില്ലെന്നും ലതയാന്റി പറഞ്ഞു. ആകെ മൂഡോഫായി ഞാന്‍ ട്യൂഷന് പോയി.
തിരികെ നേരെ എന്റെ വീട്ടിലേക്ക് പോന്നു. തിങ്കളാഴ്ച രാവിലെ ഞാന്‍ ചെന്നപ്പോള്‍ സൈക്കിള്‍ കേടായത് കൊണ്ട് അച്ഛന്ൊപ്പം ബൈക്കില്‍ പോയെന്ന് ആന്റി പറഞ്ഞു.
ഞാന്‍ നേരെ ട്യൂഷന് സെന്ററിലേക്ക് വിട്ടു. ട്യൂഷന് കഴിഞ്ഞ് സ്കൂളിലേക്ക് അവള് എന്നെക്കൂട്ടാതെ ഒറ്റയ്ക്ക് പൊക്കളഞ്ഞു. ക്ലാസിലെത്തിയെങ്കിലും അവള് എന്റെ മുഖത്ത് പോലും നോക്കാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് മനസ്സില്‍ വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി.
എച്ച്.ഓ.ഡിയോട് ചെന്ന് തലവേദനയാണെന്നും തീരെ വയ്യ വീട്ടില്‍ പൊക്കോട്ടെ എന്നും ചോദിച്ച് അനുവാദം വാങ്ങി ഞാന്‍ വീട്ടിലേക്ക് പോന്നു.
ഇടക്ക് നല്ല മഴച്ചാറ്റല്‍ ഉണ്ടായിരുന്നത് വകവയ്ക്കാതെ നനഞ്ഞ് കുളിച്ച് ഞാന്‍ വീട്ടി എത്തി. തല തുവര്‍ത്തി ഡ്രസ്സുമാറി റൂമില്‍ക്കയറി ഒറ്റക്കിടപ്പായിരുന്നു. ഉച്ച കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ നല്ല തുമ്മലും ചൂടും ചുമയും.
സന്ധ്യയ്ക്ക് അച്ഛന് വന്ന് കഴിഞ്ഞ് അടുത്തൊരു ക്ലിനിക്കില്‍ പോയി
💬 Comments
View all comments