0%

Chapter Title : ദിവ്യപ്രണയം 1 [Nattumpurathukaaran]

Author : NATTUMPURATHUKARAN Read All Parts 16263

ഇഷ്ടമാണൊ?

ഞാന്: എടി... അത്...

നൂറ് വട്ടം ഇഷ്ടമാണെന്ന് പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നട്ട് കൂടി അവളോട് ഇഷ്ടമാണെന്ന് എങ്ങനെ പറയുമെന്നറിയാതെ ഞാന് വിക്കി. അവളുടെ മുഖത്തെ പുഞ്ചിരി മങ്ങുന്നത് ഞാന് കണ്ടു.

ധന്യ: എന്താടാ? എന്താണേലും നീ പറഞ്ഞോടാ.

അവള് തന്ന ആ ധര്യത്തിന്റെ പുറത്തും തുറന്ന് പറയാത്തതിന്റെ പേരില് അവളെ നഷ്ടപ്പെടുത്താന് വയ്യാത്തത് കൊണ്ടും അവളുടെ കൈകള് എന്റെ കൈകള്ക്കുള്ളിലാക്കി ഞാന് പതിയെ അവളുടെ ചെവിക്കരികില് എന്റെ ചുണ്ടുകള് എത്തിച്ച് പറഞ്ഞു.

എനിക്കിഷ്ടമാ നിന്നെ. ഐ ലൗ യു. ലൗ യൂ സോ മച്ച്.

പറഞ്ഞു തീരാത്ത താമസം അവളെന്നെ ചുറ്റിവരിഞ്ഞ് കെട്ടിപ്പിടിച്ചു.

ധന്യ: സോറീടാ... നിന്നോട് പിണങ്ങിയതിന്... നിന്റെ മനസ്സ് വിഷമിപ്പിച്ചതിന്... എല്ലാത്തിനും സോറി.

ഞാന്: പോട്ടെ സാരമില്ലെടി. നീയത് വിട്. പ്രശനം തീര്ന്നു. പിണക്കവും മാറി. പിന്നെന്താ?

ധന്യ: ഇല്ല. എനിക്ക് കുറച്ച് നേരം നിന്റെ നെഞ്ചില് തല വെച്ച് ഇങ്ങനെ നില്ക്കണം.

തുടരും...

💬 Comments

View all comments