0%

Chapter Title : ദിവ്യപ്രണയം 1 [Nattumpurathukaaran]

Author : NATTUMPURATHUKARAN Read All Parts 42K

കാമുകിയോടെന്ന പോലെ ആയിരുന്നു അപ്പോള് എന്റെ ഭാവം. അവള് എന്റെ ഭാവ വ്യത്യാസം കണ്ടിട്ടാകണം ഒന്ന് പരുങ്ങി. പിന്നെ പതിയെ പറഞ്ഞു.

ധന്യ: എനിക്ക് ഇഷ്ടമുണ്ടായിട്ട്.

ഞാന്: എന്തിഷ്ടമുണ്ടായിട്ട്?

ധന്യ: ഞാന് ഇഷ്ടപ്പെടുന്നയാളെ മറ്റൊരു പെണ്ണ് ഉമ്മ വയ്ക്കുന്നത് അതും എന്റെ അനിയത്തിയാണെങ്കില് പോലും, ഉമ്മ വയ്ക്കുന്നതും കണ്ട് ഞാന് പിന്നെ ചുമ്മാതിരിക്കണോ?

അവള്ക്കൊരാളെ ഇഷ്ടമാണെന്ന് കേട്ടപ്പൊ ഞാനൊന്ന് ഞെട്ടി. എങ്കിലും അത് പുറത്ത് കാണിക്കാതെ ഞാന് ചോദിച്ചു.

ഞാന്: അതിന് നീയാരെയാ ഇഷ്ടപ്പെടുന്നത്? അങ്ങനെ ഒരാളെപ്പറ്റി നീയിതുവരെ എന്നോട് പറഞ്ഞിട്ടില്ലല്ലൊ?

എന്നാലും അതാരായിരിക്കുമെന്ന് ഞാന് തലപുകക്കുന്ന സമയം

ധന്യ: അങ്ങനെ ഒരാളുണ്ട്. നിന്നോടല്ലാതെ അയാളോട് പോലും ഞാനിത് പറഞ്ഞിട്ടില്ല.

അവളുടെ അനിയത്തി ആരെയോ ഉമ്മ വച്ചതിന് ഇവളെന്നോട് പിണങ്ങന്നത് എന്തിനാ എന്നായിരുന്നു എന്റെ സംശയം ഈ സമയം. അപ്പോഴാണ് ബെര്ത്ത് ഡേ ഫങ്ഷന് ഞാന് കൊടുത്ത ഗിഫ്റ്റ് കണ്ട് ദിവ്യ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച കാര്യം എന്റെ മനസിലേക്ക് വന്നത്.

ങ്ങേ...! അപ്പൊ അത് ഞാനാണോ? എന്റെ മനസ്സിലൂടെ ഒരു മിന്നല് പിണര് പാഞ്ഞു. പെട്ടന്ന് ഞാന് ധന്യയെ നോക്കി. അവള് ഒരു കള്ളച്ചിരിയോടെ എന്നോട് ചോദിച്ചു...

ധന്യ: എന്താ ആളെ മനസ്സിലായൊ?

ഞാന്: എ.. എടി നിനക്ക് എപ്പൊ തോന്നിത്തുടങ്ങി എന്നോടിങ്ങനൊരിഷ്ടം?

അവള് ഒരു പുഞ്ചിരിയോടെ

ധന്യ: അതൊക്കെ പറയാം. നീയിത് പറ. നിനക്കെന്നെ ഇഷ്ടമാണൊ?

ഞാന്: എടി... അത്...

നൂറ് വട്ടം ഇഷ്ടമാണെന്ന് പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നട്ട് കൂടി അവളോട് ഇഷ്ടമാണെന്ന് എങ്ങനെ പറയുമെന്നറിയാതെ ഞാന് വിക്കി. അവളുടെ മുഖത്തെ പുഞ്ചിരി മങ്ങുന്നത്

💬 Comments

View all comments