Chapter Title : ദിവ്യയുടെ വിധി 7 [Arhaan] [Climax]
ദിവ്യയെ കൊല്ലാൻ വേണ്ടി ആ മഴു കൊണ്ട് അവളുടെ നേരെ ഓടിയെങ്കിലും പെട്ടെന്ന് ആണ് മഞ്ജുവിന്റെ കാൽ തുളച്ചുകൊണ്ടു ഒരു ബുള്ളറ്റ് കയേറിയത്.. അവൾ താഴെ വീണു..അവളുടെ ഒരു കാൽ ഊരിപോയി..പെട്ടെന്ന് തന്നെ ജിമി അവളുടെ നെഞ്ചു തുളച്ചുകൊണ്ടു ആ തോക്കിൽ നിന്നും വേടി ഉതിർത്തു.
അവൾ താഴെ വീണു..അത് കണ്ട ദിവ്യ പേടിച്ചു..
ജിമ്മി കാറിൽ പോയി ആരും കാണാതെ മഞ്ജുവിന്റെ ഭർത്താവിനെ മുറിയിലേക്ക് കൊണ്ടുവന്നു..ആ തോക്കിലും ആ പിക്കാസിലും എല്ലാം അവന്റെ കൈരേഖകൾ അവർ രണ്ടാൾ ചേർന്നു പതിപ്പിച്ചു…
ശേഷം അവർ ആ കാർ എടുക്കാതെ പുറകിലുള്ള കാട് വഴി ആ സ്ഥലം വിട്ടു..അവർ പുറത്തു റോഡിന്റെ സൈഡിൽ ഉള്ള ഒരു പൊളിഞ്ഞ ബില്ഡിംഗിൽ എത്തി..ദിവ്യ ആകെ പേടിച്ചു പോയിരുന്നു..അവളുടെ വലതു കൈയിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു...ജിമ്മി അവളെയും കൂട്ടി ആശുപത്രിയിലേക്ക് പോയി…
വീണത് ആണെന്നും പറഞ്ഞു ആ ചെറിയ ക്ലിനിക്കിൽ നിന്നും അവളുടെ കൈ അവിടെ നിന്നും സ്റ്റിച്ചിട്ടു..ശേഷം അവലെയും കൊണ്ടു അവൻ നേരെ പോയത് ഒരു എസ്റ്റേറ്റിൽ ആയിരുന്നു..അവൾ ഒന്നും പറയാതെ അവന്റെ കൂടെ ചെന്നു…
അവർ അവിടെ മുകളിൽ ഉള്ള ഒരു വീട്ടിലേക് ആണ് കയറിയത്..ഒരു ചെറിയ വീട് ആയിരുന്നു അത്..
ദിവ്യ..കുറച്ചു നേരം കഴിഞ്ഞു പോകാം..ഇത്രയും നേരം എവിടെ ആണെന്ന് പറയാൻ ഉള്ള ഒരു കള്ളത്തരം കണ്ടുപിടിച്ചു വച്ചോ..അതും പറഞ്ഞു അവൻ മാറി ഇരുന്നു…
ദിവ്യ സോറി..എനിക് നിന്നോടുള്ള പ്രതികാരം ചെയ്യണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ..അതുകൊണ്ടു തന്നെ വേദനിപ്പിച്ചു..അതും പറഞ്ഞു അവൻ തല താഴ്ത്തി...അവൾ അവന്റെ നേരെ വന്നു
💬 Comments
View all comments