Chapter Title : ഡോക്ടർ ആന്റി [സുനിൽ]
ബന്ധവുമില്ല!
"കർത്താവാരാ.....? ആ.... ആർക്കറിയാം! മാതാവാരാ...? അതറിയാവുന്നോരോടു ചോദിക്കണം! അതൊന്നും പറഞ്ഞിട്ടോ ചോദിച്ചിട്ടോ യാതൊരു കാര്യോമില്ല! അന്തോഖ്യൻ സിംഹാസനത്തെ പറ്റി ഒരക്ഷരം മിണ്ടിപ്പോയാ അപ്പ വിവരമറിയും"
വർഗ്ഗീയതയോ ജാതിമത വിഷങ്ങളോ ലവലേശം ഇല്ല! പക്ഷേ സഭാപ്രശ്നം!
അന്തോഖ്യ!! അതേ തൊട്ട് കളിച്ചാൽ കളി മാറും!! ഈ ചിന്താഗതിക്കാരൻ!
ഡോ.റീന ഒക്കെ ആകട്ടെ ഓർത്തഡോക്സ് യാക്കോബായ എന്നീ ചേരിതിരിഞ്ഞ് അടിക്കുന്ന വിഭാഗം ഒന്ന് തന്നെ ആണ് ഒരു ചോര, ഇന്നും ഒരമ്മ പെറ്റ ഒരു കുടുംബത്തിലെ സഹോദരങ്ങൾ തന്നെയാണ് ഇരു വിഭാഗത്തിലും അത് കൊണ്ട് തന്നെ സമവായം വേണം എന്ന ചിന്താഗതിക്കാരും!
ഈ റീനയും ജോബിനും ഒരു കുടുംബയോഗത്തിന്റെ കീഴിലുള്ള ആൾക്കാരും!!
ജോബിൻന്റെ ഇടവകയിൽ തന്നെ അംഗങ്ങളാണ് റീന ഒക്കെ ഉൾപ്പടെ അഞ്ച് ഓർത്തഡോക്സ് കുടുംബങ്ങൾ നിലവിൽ ഇപ്പോഴും!
ഈ സഭാപ്രശ്നങ്ങൾ കൊടുമ്പിരിക്കൊണ്ട് ഇരു വിഭാഗങ്ങളും കൈയ്യാംകളി വരെ എത്തിയപ്പോൾ അവരാരും അങ്ങോട്ട് പോവാറില്ല അടുത്തുള്ള ഓർത്തഡോക്സ് പള്ളിയുമായാണ് സഹകരണം!
ഈ ഒരൊറ്റ കുഴപ്പമേ ജോബിന് ഉള്ളു! ആള് ബഹു മിടുക്കൻ ആണ്!
പാവപ്പെട്ട കുടുംബത്തിലെ അൽപ്പം കഴിവ് കുറഞ്ഞ കർഷകനായ പിതാവിന്റെ ദാരിദ്യം മാറ്റി കുടുംബം കര കയറ്റി രണ്ട് സഹോദരിമാരെയും വിവാഹം കഴിപ്പിച്ച് അയച്ചത് ജോബിൻന്റെ കഴിവാണ്!
ഉള്ള അരയേക്കർ സ്ഥലത്ത് കാർഷികവായ്പ എടുത്ത് വെറ്റിലക്കൊടി കൃഷി തുടങ്ങിയത് പതിനഞ്ചാം വയസ്സിൽ ജോബിൻന്റെ മിടുക്ക് ആണ്!
നല്ല ആരോഗ്യവാനായ ഒത്ത ശരീരത്തിന് ഉടമയായ ജോബിൻ അപ്പന് ഒപ്പം നന്നായി പറമ്പിൽ പണിയും എടുത്തു!
നന്നായി കഷ്ടപ്പെട്ടതിന് പ്രതിഫലവും ഉണ്ടായി!
വെറ്റിലയ്ക്ക് നല്ല വിലയായി! അഞ്ച് വർഷം
💬 Comments
View all comments