0%

Chapter Title : ദൂരങ്ങളിലേക്ക് 1🍃[പട്ടം]

Author : Pattam Read All Parts 586

ദൂരങ്ങളിലേക്ക് 1🍃

Doorangalilekku Part 1 | Author : Pattam


Teenage

മോനേ ഫിലിപ്പേ, എഴുന്നേൽക്കെടാ, നമുക്ക് ഒരിടം വരെ പോവാനുണ്ട്.
ഫാദർ കുര്യാക്കോസിന്റെ വിളി കേട്ടതും ഫിലിപ്പ് ഉറങ്ങി മതിയാവാതെ കണ്ണ് തിരുമ്മി എഴുനേറ്റു. എടാ ഞാനിന്നലെ പറഞ്ഞില്ലായിരുന്നോ ജോസഫിന്റെ കാര്യം, ഇന്ന് നമുക്ക് അവിടം വരെ ഒന്ന് പോവാം. ശെരി ഫാദർ. ഞാനൊന്ന് കുളിച്ചിട്ട് വരാം.

ഞാൻ പുറത്തുണ്ടാവും പിന്നെ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്, അതും പറഞ്ഞു അച്ഛൻ പുറത്തേക്ക് നടന്നു. കുളിയൊക്കെ കഴിഞ്ഞു ഫിലിപ്പ് അച്ഛന്റെ അടുത്തേക്കിറങ്ങി. ഫാദർ, ഫിലിപ്പ് പിന്നിൽ നിന്ന് വിളിച്ചു. നീ വന്നോ, എന്നാൽ ഇറങ്ങാം. രണ്ടുപേരും കൂടെ ജോസഫിനെ കാണാനിറങ്ങി.

അച്ഛന്റെ പിന്നിൽ ഒരു ബഹുമാനപൂർവ്വം ഫിലിപ്പും നടന്നു. ദൂരെ നിന്നും അടുത്തേക്ക് എത്തിയ ജീപ്പിന് കൈ കാണിച്ചു. പത്രോസ് ആയിരുന്നു അത് ഞങ്ങളും ഉണ്ട്. അച്ചോ, കയറിക്കോളൂ. അവർ കയറി പത്രോസ് വണ്ടിയെടുത്തു. എവിടേക്കാണ് രണ്ടുപേരും കൂടെ. ഞങ്ങൾ പുത്തൻപുരക്കൽ ജോസഫിന്റെ അടുത്തേക്കാ, അവിടെ എത്തുമ്പോൾ ഒന്ന് ചവിട്ടിയേക്ക്. ശെരി അച്ചോ.

ജോസെഫിന്റെ വീട് എത്തിയതും അവർ രണ്ടുപേരും ഇറങ്ങി. അച്ഛൻ പത്രോസിനോട് ചോദിച്ചു, ഇപ്പോയെങ്ങാനും മടങ്ങുവോ. കുറച്ചു നേരെത്തെ പണിയേ ഒള്ളു. ഈ സാധനം ഒന്ന് എത്തിക്കേണ്ടിടത് എത്തിക്കണം. ഇവിടെ എത്തുമ്പോൾ ഞാൻ ഹോൺ അടിക്കാം, അച്ഛൻ അപ്പോൾ വന്നാൽ മതി. അതും പറഞ്ഞു പത്രോസ് വണ്ടിയെടുത്തു.

ഫിലിപ്പ്  മുന്നിൽ പോയി ജോസെഫിന്റെ വീടിന്റെ വലിയ ഗേറ്റ് തുറന്നു കൊടുത്തു അച്ഛന്റെ പിന്നാലെ പോയി. ആ വീടും പരിസരവും കണ്ട് ആശ്ചര്യത്തോടെ നോക്കുകയാണ് ഫിലിപ്പ്.

💬 Comments

View all comments