0%

Chapter Title : ദൂരങ്ങളിലേക്ക് 2🍃[പട്ടം]

Author : Pattam Read All Parts 315

“ഫിലിപ്പേ...!” പിന്നിൽ നിന്ന് ഒരു ശബ്ദം. കുര്യാകോസച്ചൻ. മഴയിലൂടെയും ഇരുട്ടിലൂടെയും അവനെ തേടി വന്നിരുന്നു.

“എവിടേക്കാ പോകുന്നത് മോനേ..."

അച്ഛൻ അവന്റെ അടുത്തേക്ക് വന്ന് മൃദുവായി ചോദിച്ചു. ഫിലിപ്പ് ഒന്നും പറഞ്ഞില്ല. അവൻ കരഞ്ഞു. എനിക്കാരുമില്ല അച്ചോ...അവൻ വിങ്ങിപ്പൊട്ടി. അച്ഛൻ ഒരു നിമിഷം നിശബ്ദമായി നിന്നു. പിന്നീട് അവനെ അടുത്തേക്ക് ചേർത്ത് പിടിച്ചു.

“ആരും ഇല്ലേ...?” അച്ഛൻ ചോദിച്ചു.

“അപ്പോൾ ഞാൻ ആരാണ് മോനേ...?”

ആ വാക്കുകൾ കേട്ടതും ഫിലിപ്പ് അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

മഴയിലും, ഇരുട്ടിലും,

ഒരു കുട്ടിയുടെ ലോകം വീണ്ടും പൂർണ്ണമായി. ഇനി ഒരിക്കലും ഇങ്ങനെ പറയരുത്... കർത്താവ് പറഞ്ഞിട്ടുണ്ടല്ലോ “കർത്താവു തകർന്ന ഹൃദയമുള്ളവർക്കു സമീപവാനാകുന്നു" (സങ്കീർത്തനങ്ങ ൾ 34:18) അച്ഛൻ അവന്റെ തല തഴുകി.

“നിനക്ക് അച്ഛനും അമ്മയും ഇല്ലെന്ന് തോന്നുന്ന ദിവസം അന്ന് ഞാൻ പരാജയപ്പെട്ട ദിവസമായിരിക്കും ഫിലിപ്പേ..." ആ രാത്രി…ഫിലിപ്പ് ആദ്യമായി മനസ്സിലാക്കി രക്തബന്ധം മാത്രം അല്ല കുടുംബം. ആ ഓർമ്മ ഇപ്പോൾ വീണ്ടും അവന്റെ മനസ്സിലേക്ക് വന്നു. ജീപ്പിന്റെ സീറ്റിൽ ഇരുന്നുകൊണ്ട് അവൻ നിശബ്ദമായി കണ്ണുകൾ അടച്ചു. ഇത്രയും കാലം താങ്ങിനിർത്തിയ ആ കൈ വിട്ട് പോകുകയാണ് അവൻ... ഇന്ന് ആദ്യമായി ഫിലിപ്പിന് തോന്നി... ജീവിതം മുന്നോട്ട് പോകുന്നത് ചിലപ്പോൾ പിരിയലുകളിലൂടെയാണ്! അവൻ ഓർമ്മകളിൽ നിന്ന് ഉണർന്നു)

അച്ഛൻ ഒരു നിമിഷം അവനെ നോക്കി.

എന്തായിരുന്നു അച്ചോ കാര്യം? പത്രോസ് തിരക്കി.

പത്രോസേ... ഞാനിവന് വേണ്ടി പോയതാടാ. ഒരു ജോലിക്ക്. എത്ര കാലം വരെ ഇവൻ എന്റെ കൂടെ നടക്കും? പത്തിരുപത്തി രണ്ടു വയസ്സായി. ഈ പ്രായത്തിൽ ജീവിതം കുറച്ചു മുന്നോട്ട് കൊണ്ടുപോകേണ്ടതല്ലേ...പത്രോസ് ശ്രദ്ധയോടെ വണ്ടി ഓടിച്ചു കൊണ്ട് പറഞ്ഞു.

അതേതായാലും നന്നായി അച്ചോ...നല്ല പ്രായം ആണ്. ഇപ്പൊ തന്നെ എങ്ങനെയെങ്കിലും പിടിച്ചു കയറടാ മോനേ, അവൻ പറഞ്ഞു.

ആ വാക്കുകൾ വായുവിൽ ഒഴുകി...പക്ഷേ ഫിലിപ്പിന്റെ മനസിലേക്കെത്തിയില്ല.

അച്ഛൻ വീണ്ടും ശാന്തമായി തുടങ്ങി.

നിനക്കും ഒരു ജീവിതം വേണമല്ലോ മോനേ... പഠനം കഴിഞ്ഞു. ഇനി ഒരു ജോലി… അത്ര കണ്ടാൽ മതി.

ഫിലിപ്പ് മിണ്ടാതെ കേട്ടു. എടാ മോനേ… നാളുകൾ കടന്നു പോവും…! ജീവിതത്തിൽ പലപ്പോഴും ഒറ്റപ്പെടേണ്ടി വരും… അതൊക്കെ സഹിക്കാൻ പഠിക്കണം. "കർത്താവിനേയും നോക്ക്…" എത്രയോ പ്രാവശ്യം ഒറ്റപ്പെട്ടിട്ടുണ്ട്…”

അവൻ ചെറിയൊരു ഇടവേള എടുത്തു. നിനക്ക് എപ്പോ വേണമെങ്കിലും എന്റടുത്തേക്ക് വരാമല്ലോ. അതിനപ്പുറം… ജോസഫും അന്നാമ്മയും നിന്നെ ഒരു കുറവും വരുത്താതെ

💬 Comments

View all comments