0%

Chapter Title : ദൂരങ്ങളിലേക്ക് 4🍃[പട്ടം]

Author : Pattam Read All Parts 1.1K

നടുവിലത്തെ ഭാഗത്ത് മാത്രം അവശേഷിച്ചു.

ഒരു നിമിഷം ഇരുവരും ഒന്നും പറഞ്ഞില്ല.

പക്ഷേ ആ നിശ്ശബ്ദതയ്ക്ക് ഇപ്പോൾ മുൻപത്തേതുപോലെ അകലം ഉണ്ടായിരുന്നില്ല.

സാറ ഒരു ഉണങ്ങിയ ഇല വള്ളിയിൽ നിന്ന് നീക്കി കൈയിൽ പിടിച്ചു.

ഫിലിപ്പ് താഴേക്ക് കുനിഞ്ഞ് വേരിനരികിലെ പുല്ല് പറിച്ചുമാറ്റുകയായിരുന്നു.

"നീ വളരെ സീരിയസായി ജോലി പഠിക്കുന്നല്ലോ മാഷേ"? സാറ പറഞ്ഞു.

ഫിലിപ്പ് തല ഉയർത്തി ചിരിച്ചു.

"ആദ്യ ദിവസം തന്നെ വഴക്ക് കേൾക്കരുതലോ...."

"നീ വഴക്ക് കേൾക്കുന്ന ടൈപ്പ് ആണെന്ന് തോന്നുന്നില്ല".

'അതൊക്കെ എങ്ങനെയാ മനസ്സിലാക്കുന്നേ?' സാറ അവനെ നോക്കി.

'നിന്റെ മുഖത്ത് കാണാം.'

"എന്ത്"?

നീ ചെയ്യുന്ന കാര്യം സത്യസന്ധമായി ചെയ്യാൻ നോക്കുന്ന ആളാണെന്ന്.

ആ വാക്ക് കേട്ടപ്പോൾ ഫിലിപ്പ് കുറച്ചു നിമിഷം മിണ്ടാതെ നിന്നു.

അവളുടെ ശബ്ദത്തിൽ തമാശയില്ലായിരുന്നു. സത്യസന്ധത മാത്രം.

അവൻ കൈയിൽ ഉണ്ടായിരുന്ന ഉണങ്ങിയ കൊമ്പ് താഴെ വെച്ച് പതുക്കെ പറഞ്ഞു.

"എന്നെ കുറിച്ച് ആരും ഇങ്ങനെ പറഞ്ഞിട്ടില്ല"

സാറ അവനെ നോക്കി നിൽക്കുകയായിരുന്നു.

രാവിലെത്തെ മൃദുവായ വെളിച്ചം അവന്റെ മുഖത്ത് വീണിരുന്നു. അവന്റെ കണ്ണുകളിൽ എന്തോ ആഴമുള്ള ശാന്തതയുണ്ടായിരുന്നു. ആ ശാന്തതയ്ക്കുള്ളിൽ വർഷങ്ങളായുള്ള ഏകാന്തതയും ഒളിഞ്ഞിരിക്കുന്നു എന്ന് അവൾക്ക് തോന്നി.

"അങ്ങനെയാണേൽ കേട്ടോ" അവൾ മൃദുവായി പറഞ്ഞു.

"നീ നല്ലവനാണ്".

ആ വാക്ക് നേരെ ഹൃദയത്തിൽ പതിച്ചപോലെ ഫിലിപ്പിന് തോന്നി.

അവൻ എന്ത് മറുപടി പറയണമെന്നറിയാതെ അവളെ മാത്രം നോക്കി നിന്നു.

കാറ്റ് അല്പം ശക്തമായി വീശി. സാറയുടെ മുടിയുടെ കുറച്ചു ഇയകൾ കവിളിലേക്കു വീണു. അവൾ അത് മാറ്റാൻ ശ്രമിക്കുമ്പോൾ, അവളുടെ കൈയിൽ പിടിച്ചിരുന്ന

💬 Comments

View all comments