Chapter Title : ദൂരങ്ങളിലേക്ക് 4🍃[പട്ടം]
ഉണങ്ങിയ ഇലകൾ താഴേക്ക് വീണു.
ഫിലിപ്പ് കുനിഞ്ഞ് അവ എടുത്തുകൊടുക്കാൻ കൈ നീട്ടി.
അതേ നിമിഷം സാറയും താഴേക്ക് കുനിഞ്ഞു. രണ്ടുപേരുടെയും കൈകൾ തമ്മിൽ തട്ടി.
പക്ഷേ അവർ ഉടനെ പിന്നോട്ട് വലിച്ചില്ല. അവളുടെ വിരലുകൾ അവന്റെ വിരലുകളെ അല്പം തൊട്ടു നിന്നു.
വളരെ ചെറിയൊരു നിമിഷം. പക്ഷേ അതിന്റെ നീളം രണ്ടുപേരുടെയും ഹൃദയത്തിൽ ഒരുപോലെയായിരുന്നില്ല. സാറ ആദ്യം നോട്ടമുയർത്തി. ഫിലിപ്പ് നേരെ അവളുടെ കണ്ണുകളിലേക്ക് നോക്കി.
ഒരു വാക്കുമില്ല.
പക്ഷേ ആ നിമിഷം ഇരുവരുടെയും ഇടയിൽ പതുക്കെ വളരുന്ന എന്തോ
ഇനി വെറും കൗതുകമല്ലെന്ന് രണ്ടുപേരും ആദ്യമായി വ്യക്തമായി മനസ്സിലാക്കി...
കുരുമുളക് വള്ളികളുടെ നടുവിൽ നിന്നിരുന്ന ആ നിമിഷത്തിൽ,
അവരുടെ കൈകൾ ഒരുമിച്ച് തട്ടിയ ശേഷം ഇരുവരും കുറച്ചു സെക്കന്റ് ഒന്നും പറഞ്ഞില്ല.
സാറയുടെ വിരലുകൾ അല്പം പിന്‍വാങ്ങിയെങ്കിലും, ആ ചെറിയ സ്പർശം ഫിലിപ്പിന്റെ ഉള്ളിൽ ഒന്ന് നീണ്ടുനിന്നു.
അപ്പോഴാണ് മുകളിലെ ഇലകളിൽ നിന്ന് ആദ്യം ചെറുതായി തുള്ളികൾ വീഴാൻ തുടങ്ങിയത്.
സാറ തല ഉയർത്തി നോക്കി.
"വീണ്ടും മഴ.."
ഫിലിപ്പും മുകളിലേക്ക് നോക്കി.
കുറച്ചു നിമിഷത്തിനുള്ളിൽ തുള്ളികൾ കട്ടിയായി.
"ഇങ്ങോട്ട് വാ.." അവൾ പെട്ടെന്ന് പറഞ്ഞു.
'അവിടെ ഷെഡ് ഉണ്ട്'.
തോട്ടത്തിന്റെ സൈഡിൽ
പഴയ കോൺക്രീറ്റ് കൊണ്ട് ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ് ഉണ്ടായിരുന്നു. ഉപകരണങ്ങൾ വയ്ക്കാൻ ഉള്ളത്.
തകരത്തിന്റെ മേൽക്കൂര,
പുറത്ത് പായൽ പിടിച്ച മതിൽ, അകത്ത് പഴയ കസേരയും കയറുകളും മണ്ണിന്റെ മണവും.
മഴ കനക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ രണ്ടുപേരും ഓടിയെത്തി അകത്തേക്ക് കയറി.
സാറ ആദ്യം അകത്ത് കയറി.
💬 Comments
View all comments