Chapter Title : ദൂരങ്ങളിലേക്ക് 4🍃[പട്ടം]
വരെ ഉണ്ടായിരുന്നു,” സാറ പതുക്കെ പറഞ്ഞു.
പിന്നേ... അവൾ ചെറുതായി ചിരിച്ചു.
ചിരിയിൽ അല്പം വൈകൃതം ഉണ്ടായിരുന്നു.
“ഒരു ദിവസം അപ്പച്ചൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചു.”
'എന്ത് കാര്യങ്ങൾ?'
സാറ കുറച്ചു നിമിഷം വാക്ക് കിട്ടാതെ പോലെ നിന്നു.
“വീട്ടിൽ ജോലി ചെയ്തിരുന്ന ഒരു ചെക്കനും...കിച്ചണിൽ ഉണ്ടായിരുന്ന ഒരു ആയയും..."
അവൾ അവിടെ നിർത്തി.
ഫിലിപ്പിന് ആദ്യം കാര്യം പൂർണ്ണമായി മനസ്സിലായില്ല.
പിന്നെ പെട്ടെന്ന് അവന്റെ മുഖം മാറി.
“ഓ…”
സാറക്ക് ചിരി അടക്കാനായില്ല.
ഫിലിപ്പ് ഉടൻ റോഡിലേക്കു മാത്രം നോക്കി. അവന്റെ ചെവി വരെയും ചെറുതായി ചുവന്നത് സാറ ശ്രദ്ധിച്ചു.
നീ എന്തിനാ ഇങ്ങനെ നാണിക്കുന്നത്? അവൾ ചോദിച്ചു.
"ഞാൻ നാണിച്ചില്ല," ഫിലിപ്പ് ഉടൻ പറഞ്ഞു.
"കള്ളം".
"അല്ല സത്യമായിട്ടും"
അപ്പോൾ എന്റെ കണ്ണിലോട്ടു നോക്കി പറ. ഫിലിപ്പ് ഒരു നിമിഷം അവളെ നോക്കി.
അവളുടെ കണ്ണുകൾ നേരെ അവന്റെ കണ്ണുകളിലേക്കെത്തി.
അവൻ രണ്ടു സെക്കൻഡ് പോലും പിടിച്ചു നിൽക്കാനായില്ല.
വീണ്ടും റോഡിലേക്കു നോക്കി.
സാറ ചിരിച്ചു.
"കണ്ടോ?"
ഫിലിപ്പും അറിയാതെ ചെറുതായി ചിരിച്ചു.
പിന്നെ... ജോസഫ് ചേട്ടൻ പിടിച്ചോ?” ഫിലിപ്പ് ചോദിച്ചു.
"മ്മ് ,”
ഒരു രാത്രി തോട്ടത്തിന്റെ ഭാഗത്ത് ആരോ പോകുന്ന ശബ്ദം കേട്ടു. ആദ്യം കള്ളനാണെന്ന് വിചാരിച്ചു. അപ്പച്ചൻ ടോർച്ച് എടുത്ത് ഇറങ്ങി.
“പിന്നെ?”
പിന്നെ കള്ളന്മാരല്ലെന്ന് മനസ്സിലായി.
ഈ തവണ ഫിലിപ്പ് ചിരി അടക്കാനായില്ല.
സാറയും കൂടെ ചിരിച്ചു. ആ ചിരി കാറിനകത്തെ വായുവിനെ അല്പം കൂടി ലഘൂകരിച്ചു. അടുത്ത ദിവസം തന്നെ രണ്ടുപേരെയും പിരിച്ചു വിട്ടു, അവൾ തുടർന്നു.
💬 Comments
View all comments