0%

Chapter Title : ദൂരങ്ങളിലേക്ക് 4🍃[പട്ടം]

Author : Pattam Read All Parts 1.1K

നാണത്തോടെ ചിരിച്ചു.

“വീട് മാത്രമല്ല..”

അവന്റെ വായിൽ നിന്ന് ആ വാക്ക് അറിഞ്ഞില്ലാതെ പുറത്തുവന്നു.

രണ്ടുപേരും ഒരു നിമിഷം നിശ്ചലമായി.

സാറക്ക് അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായി, പതുക്കെ അവനെ നോക്കി.

ഫിലിപ്പ് പെട്ടെന്ന് കണ്ണ് മാറ്റി.

'ഞാൻ...അതായത്...ആ Atmosphere...'

സാറ ചിരി അടക്കാൻ ശ്രമിച്ചു. പക്ഷേ അവളുടെ ഹൃദയം ഇതിനകം വേഗത്തിൽ മിടിക്കാൻ തുടങ്ങിയിരുന്നു.

"ഹ്മ്മ്.."

അവൾ പതുക്കെ പറഞ്ഞു.

ആ ചെറിയ മറുപടിക്കുള്ളിൽ അവൾ കേട്ടതും, മനസ്സിലാക്കിയതും, ഒളിപ്പിച്ചതും എല്ലാം ഉണ്ടായിരുന്നു.

മുറ്റത്ത് ഇറങ്ങി നിൽക്കുമ്പോൾ, സാറ കാർ വാതിൽ അടയ്ക്കുന്നതിനുമുമ്പ് വീണ്ടും അവനെ നോക്കി.

“ഫിലിപ്പേ... "

'എന്തേ?'

!ഇന്ന്...നൈസ് ആയിരുന്നു"

“എനിക്കും,” അവൻ ഉടൻ പറഞ്ഞു.

സാറയുടെ മുഖത്ത് ഒരു ചെറിയ സന്തോഷം തെളിഞ്ഞു.

"വീണ്ടും മഴ വന്നാൽ...അവൾ വാചകം പൂർത്തിയാക്കാതെ നിർത്തി"

ഫിലിപ്പ് ഒന്ന് അടുത്ത് നോക്കി.

ഏഹ്?

വീണ്ടും ചായക്കടയിൽ നിർത്താമല്ലോ, അവൾ പതുക്കെ പറഞ്ഞു.

ഫിലിപ്പിന്റെ ചുണ്ടിന്റെ വക്കിൽ ഒരു മൃദുവായ പുഞ്ചിരി വിരിഞ്ഞു.

"വേണ്ടി വന്നാൽ..വീണ്ടും മഴയെ വരുത്താം, അല്ലേ?" സാറ പറഞ്ഞു.

അവരുടെ കണ്ണുകൾ വീണ്ടും ഉടക്കി.

ആ നിമിഷം വളരെ ചെറുതായിരുന്നു.

പക്ഷേ രണ്ടുപേരുടെയും മനസ്സിൽ അത് അത്ര ചെറുതായിരുന്നില്ല.

ആ രാത്രി ഔട്ട് ഹൗസിലേക്ക് തിരിച്ചു നടന്നപ്പോൾ, ഫിലിപ്പ് അറിയാതെ ഒരു പ്രാവശ്യം മുകളിലേക്ക് നോക്കി.

പുറംപടികളുടെ മുകളിലെ സാറയുടെ ജനൽ ഇപ്പോഴും ഇരുണ്ടിരുന്നു. പക്ഷേ അവൻ നടക്കുമ്പോൾ, ആ ജനലിൽ വെളിച്ചം തെളിഞ്ഞു.

അവൻ നിശ്ചലമായി.

തിരശ്ശീല അല്പം മാറി.

സാറ ജനലിനരികിൽ നിൽക്കുകയായിരുന്നു.

മുകളിൽ നിന്ന് താഴേക്ക് നോക്കുന്ന

💬 Comments

View all comments