Chapter Title : ദൂരങ്ങളിലേക്ക് 4🍃[പട്ടം]
അവളുടെ കണ്ണുകൾ നേരെ അവനെ കണ്ടെത്തി.
ഫിലിപ്പിന്റെ ചുവടുകൾ നിൽച്ചു. രണ്ടുപേരും ഒരു വാക്കുമില്ലാതെ തമ്മിൽ നോക്കി.
പിന്നെ...അവൾ ചുണ്ടിന്റെ വക്കിൽ വളരെ ചെറിയൊരു പുഞ്ചിരി വിരിച്ചു.
അതേ നിമിഷം ഫിലിപ്പിന്റെയും മുഖത്ത് പുഞ്ചിരി വന്നു.
അവരുടെ ഇടയിൽ ഇപ്പോഴും ഒന്നും തുറന്ന് പറഞ്ഞിട്ടില്ല.
പക്ഷേ ആ പുറംപടികൾ,
ആ ജനൽ,
ആ മഴ,
ആ കൈപ്പിടുത്തം,
ഇപ്പോൾ ഞങ്ങൾക്കു നീയുണ്ട് എന്ന വാക്ക്. ഇതൊക്കെ ചേർന്ന്
പറയാതെ തന്നെ ഒരു പ്രണയത്തിന്റെ ആദ്യ വാചകം എഴുതി കഴിഞ്ഞിരുന്നു.
ആ രാത്രിയിൽ ഇരുവരും തങ്ങളുടെ സ്വന്തം ചിന്തകളോട് കൂടെ ഉറക്കത്തിലേക്ക് വഴുതി വീണു.
ഫിലിപ്പിന് ഉറങ്ങുന്നതിനു മുൻപായി അവസാനമായി ഓർമ്മയായത് സാറയുടെ ജനൽക്കരയിലെ പുഞ്ചിരിയായിരുന്നു.
സാറയ്ക്കോ
മഴയിൽ തെന്നിവീഴാൻ പോയ നിമിഷം അവന്റെ കൈ പിടിച്ച ആ രംഗം.
അത് ഒരു വലിയ സംഭവമൊന്നുമല്ലായിരുന്നു. പക്ഷേ ഹൃദയം ചിലപ്പോൾ ചെറിയ കാര്യങ്ങളെയാണ് കൂടുതൽ നാളോളം പിടിച്ചു നിർത്തുന്നത്.
പിറ്റേന്ന് ഞായറാഴ്ച. വീട്ടിൽ പതിവ് ദിവസങ്ങളിലേതുപോലെ തിരക്കില്ലായിരുന്നു.
സാറയ്ക്കും ജിനിക്കും കോളേജ് അവധി.
രാവിലെത്തെ കാറ്റിൽ ഒരു പ്രത്യേക പുതുമ ഉണ്ടായിരുന്നു.
മഴ കഴിഞ്ഞ മണ്ണിന്റെ മണം ഇപ്പോഴും തോട്ടത്തിന്റെ വക്കുകളിൽ കിടന്നു. മരങ്ങളിലെ ഇലകളിൽ മഞ്ഞുതുള്ളികൾ നിശ്ശബ്ദമായി തങ്ങി നിന്നു.
ജോസഫ് രാവിലെ തന്നെ പറഞ്ഞിരുന്നു. ഇന്ന് എല്ലാവരും കൂടെ താഴത്തെ തോട്ടം വരെ പോവാം. കുരുമുളക് വള്ളികൾ ഒന്ന് നോക്കണം. അന്നാമ്മ അടുക്കള തിരക്കുകൾ ഒതുക്കി പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും, ജിനി നേരത്തെ തന്നെ അലസമായി നടന്ന് വരാന്തയിൽ എത്തിയിരുന്നു.
സാറ കുറച്ചു കഴിഞ്ഞാണ് പുറത്തേക്ക് വന്നത്.
💬 Comments
View all comments