Chapter Title : ദൂരങ്ങളിലേക്ക് 4🍃[പട്ടം]
അവളെ കണ്ട നിമിഷം, ഫിലിപ്പിന്റെ കണ്ണുകൾ സ്വാഭാവികമായി അവളിൽ തന്നെ നിൽക്കുകയായിരുന്നു.
കറുപ്പ് നിറത്തിലുള്ള ലൂസ് പിൻടക്ക് മിഡി. വളരെ സിമ്പിൾ ആയിരുന്നു.
പക്ഷേ അതിൽ അവൾക്ക് ഒരുതരം ശാന്തമായ ഭംഗിയുണ്ടായിരുന്നു.
മുടി പൂർണ്ണമായി കെട്ടിയില്ല. പിറകിലേക്ക് ഒന്ന് ചേർത്ത് വിട്ടിരുന്നു.
കാറ്റ് വീശുമ്പോൾ കുറച്ചു മുടികൾ കവിളിനരികിലേക്ക് വീണു.
അലങ്കാരമൊന്നുമില്ലാതെ തന്നെ അവൾ ആ രാവിലെയുടെ വെളിച്ചത്തിൽ കൂടുതൽ തെളിഞ്ഞു നിന്നു.
ഫിലിപ്പ് ആ നിമിഷം കണ്ണ് മാറ്റാൻ അല്പം വൈകി.
എന്താ ചേട്ടാ…? ജിനിയുടെ ശബ്ദം അവനെ ഉണർത്തി.
ഫിലിപ്പ് പെട്ടെന്ന് അവളെ നോക്കി.
എന്തേ?
ജിനി ചുണ്ടു ചുളിച്ചു.
തോട്ടം നോക്കാനാണോ വന്നത്, അല്ലെങ്കിൽ മറ്റെന്തെങ്കിലും?
സാറ ഉടൻ അവളെ നോക്കി.
ജിനീ...പക്ഷേ ജിനിയുടെ കണ്ണിൽ ചെറിയ ചിരിയുണ്ടായിരുന്നു.
ഫിലിപ്പിന്റെ മുഖത്ത് ചെറുതായി പേടിയുണ്ടായിരുന്നു. അവൻ മറുപടി പറയാതെ വണ്ടിയിലേക്കു തിരിഞ്ഞു.
അത് കണ്ട സാറയുടെ ചുണ്ടിന്റെ വക്കിൽ ചെറുതായി ചിരി വന്നു.
ഫിലിപ്പ് അന്നേ ദിവസം ധരിച്ചിരുന്നത് ഒരു ഇളം നിറമുള്ള കള്ളിത്തുണിയും ലൂസ് ഫുൾ സ്ലീവ് ഷർട്ട് ആയിരുന്നു.
കൈകൾ മടക്കി വച്ചിരുന്നതുകൊണ്ട്, അവന്റെ രൂപത്തിൽ ഒരു ഗ്രാമീണ ലാളിത്യവും, അതിനുള്ളിൽ ഒളിഞ്ഞ ഒരുതരം സൗന്ദര്യവും ഉണ്ടായിരുന്നു.
ജോസഫ് പോലും അവനെ നോക്കി പറഞ്ഞു, ഇപ്പൊ തന്നെ തോട്ടക്കാരനായി ഫിറ്റ് ആയല്ലോ.
ഫിലിപ്പ് ചെറുതായി ചിരിച്ചു.
അവർ എല്ലാവരും കൂടി താഴത്തെ തോട്ടത്തിലേക്ക് നടന്നു. വീടിന്റെ പിന്നിലൂടെ ഇറങ്ങുന്ന ചെറുവഴി മണ്ണിന്റെ മണമുണർത്തി താഴേക്ക് പോയി.
ഇരുവശവും കാപ്പിച്ചെടികൾ, വാഴകൾ, കുരുമുളക് കയറിയ അറയന്മരങ്ങൾ, ഇടയ്ക്കിടെ നനവാർന്ന കല്ലുകൾ.
പക്ഷികളുടെ
💬 Comments
View all comments