0%

Chapter Title : ദൂരങ്ങളിലേക്ക് 5🍃[പട്ടം]

Author : Pattam Read All Parts 1.1K

തല തിരിച്ച് അവനെ നോക്കി.

“ആരെയാ?”

ഫിലിപ്പ് ഒരു നിമിഷം അവളുടെ കണ്ണുകളിൽ നോക്കി നിന്നു.

പിന്നെ ചെറുതായി ചിരിച്ചു.

“അത് ഞാൻ പറയണോ?”

സാറയുടെ ചുണ്ടിന്റെ വക്കിൽ

ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.

“അപ്പോൾ ഞാൻ പറയാം,”

അവൾ പതുക്കെ പറഞ്ഞു.

ഫിലിപ്പിന്റെ ഹൃദയം പെട്ടെന്ന് മിടിച്ചു.

സാറ വീണ്ടും തോടിലേക്കു നോക്കി.

“എനിക്ക്!”

അവൾ ഒരു ചെറു ശ്വാസം വിട്ടു.

“എന്റെ ഫസ്റ്റ് ലവ്...നീ ആണെന്ന് തോന്നുന്നു.”

ആ വാക്കുകൾ രാത്രിക്കാറ്റിലൂടെ വളരെ ആനന്തകരമായ അനുഭൂതി കൊണ്ടുവന്നെങ്കിലും ഫിലിപ്പിന്റെ ഉള്ളിൽ അത് ഒരു മിന്നൽപോലെ പതിച്ചു.

അവൻ ഒന്നും പറയാൻ കഴിഞ്ഞില്ല. സാറയുടെ ശബ്ദത്തിൽ കളിയൊന്നുമില്ലായിരുന്നു, തമാശയുമില്ലായിരുന്നു. അത് വളരെ ശാന്തവും വളരെ സത്യസന്ധവുമായിരുന്നു.

“എന്തിനെന്ന് എനിക്കറിയില്ല”

അവൾ പതുക്കെ തുടർന്നു.

“ആദ്യ ദിവസം ഗേറ്റിൽ നിന്നെ കണ്ടപ്പോഴേ..എന്തോ വ്യത്യസ്തമായി തോന്നി.”

അവൾ ചെറുതായി ചിരിച്ചു.

“പിന്നെ നീ വീട്ടിൽ വന്നതോടെ...അത് കുറയുമെന്ന് കരുതി.

പക്ഷേ...” അവൾ അവനെ നോക്കി.

“അതിലും കൂടി.”

ഫിലിപ്പിന്റെ നെഞ്ചിനുള്ളിൽ ആ വാക്കുകൾ എല്ലാം പതുക്കെ പടർന്നു. അവൻ എന്തോ പറയാൻ ശ്രമിച്ചു. പക്ഷേ വാക്കുകൾ ഉടൻ വന്നില്ല.

“സാറേ” അവൻ വളരെ മൃദുവായി വിളിച്ചു.

അവൾ അവനെ നോക്കി.

“ഞാൻ..”

അവൻ ചെറുതായി ചിരിച്ചു.

“എനിക്ക് ഇതുപോലെ ആരും ഉണ്ടായിട്ടില്ല.”

സാറയുടെ കണ്ണുകളിൽ ഒരു പ്രകാശം തെളിഞ്ഞു.

“എനിക്ക് മനസ്സിലാകും,”

അവൾ പറഞ്ഞു.

കാറ്റ് വീണ്ടും അവരുടെ ഇടയിലൂടെ വീശി കടന്നു.

അവൾ മറ്റൊരു ചോക്ലേറ്റ് പൊതി വായിൽ വെച്ചു. അത് അല്പം അലിഞ്ഞിരുന്നു. അവൾ ചെറുതായി ചിരിക്കുമ്പോൾ

💬 Comments

View all comments