Chapter Title : ദൂരങ്ങളിലേക്ക് 5🍃[പട്ടം]
പതുക്കെ പറഞ്ഞു,
“അത് നിന്നോട് മാത്രമാകാം.”
ആ നിമിഷം ഫിലിപ്പിന്റെ ഉള്ളിൽ
പ്രണയം എന്ന വാക്ക് ആദ്യമായി ഒരു യാഥാർത്ഥ്യമായി രൂപംകൊള്ളുകയായിരുന്നു.
കുറച്ചു നേരം കൂടി അവർ അവിടെ തന്നെ ഇരുന്നു. വലിയ സംഭാഷണങ്ങളൊന്നുമില്ല. ചെറിയ വാക്കുകൾ, ചെറിയ ചിരികൾ.
ഒരാളുടെ സാന്നിധ്യത്തിൽ മറ്റെയാൾ ശാന്തമാകുന്ന ആ അപൂർവ്വമായ അടുപ്പം മാത്രം. രാത്രി കൂടുതൽ ആഴത്തിലേക്ക് നീങ്ങുമ്പോൾ
സാറ എഴുന്നേറ്റു.
“പോവല്ലേ!?”
അവൾ ചോദിച്ചു.
ഫിലിപ്പും എഴുന്നേറ്റു.
തിരിച്ചു വീട്ടിലേക്കുള്ള വഴിയിൽ രണ്ടുപേരും പതുക്കെ നടന്നു. ഇപ്പോൾ അവരുടെ ഇടയിൽ മുൻപുണ്ടായിരുന്ന സംശയങ്ങളോ അപരിചിതത്വമോ ഇല്ലായിരുന്നു.
പകരം ഒരു പുതിയ രഹസ്യം ഉണ്ടായിരുന്നു.
അവർ രണ്ടുപേർക്കും മാത്രം അറിയാവുന്ന ഒരു അനുഭൂതി, ചൂടുള്ള, പറയാതെ സൂക്ഷിക്കേണ്ട
ഒരു രഹസ്യം.
വീടിന്റെ അരികിലെത്തിയപ്പോൾ സാറ നിന്നു.
“ഗുഡ് നൈറ്റ്”
അവൾ പറഞ്ഞു.
ഫിലിപ്പ് അവളെ നോക്കി.
“ഗുഡ് നൈറ്റ്”
അവനും അതേ സൗമ്യതയിൽ മറുപടി നൽകി.
ഒരു നിമിഷം രണ്ടുപേരും അവിടെ തന്നെ നിന്നു.
പിന്നെ സാറ തിരിഞ്ഞ്
പുറത്തെ പഴയ കോൺക്രീറ്റ് കോണിപ്പടിയിലേക്ക് നടന്നു.
അവൾ ആദ്യ പടി കയറുന്നതിന് മുൻപ് ഒരു തവണ പിന്നിലേക്ക് തിരിഞ്ഞു നോക്കി. ഫിലിപ്പ് ഇനിയും അവളെ നോക്കിക്കൊണ്ടിരുന്നു.
അവൾ ചെറുതായി ചിരിച്ചു. ആ ചിരിയോടെ അവൾ മുകളിലേക്ക് കയറി.
ഫിലിപ്പ് ഔട്ട് ഹൗസിലേക്കു നടന്നു. മുറിയിലേക്ക് കയറുമ്പോൾ അവന്റെ ഉള്ളിൽ ഇന്നത്തെ രാത്രി ഇനിയും ജീവിച്ചുകൊണ്ടിരുന്നു.
തോടിന്റെ ശബ്ദം, ചോക്ലേറ്റിന്റെ മധുരം, അവളുടെ “ഫസ്റ്റ് ലവ്” എന്ന് പറഞ്ഞ ശബ്ദം, ചുണ്ടിന്റെ വക്കിൽ പതിഞ്ഞിരുന്ന ആ ചെറിയ ചോക്ലേറ്റിന്റെ അംശം.
💬 Comments
View all comments