Chapter Title : ദൂരങ്ങളിലേക്ക് 5🍃[പട്ടം]
ആ നിമിഷത്തിൽ അവർ തമ്മിൽ പറഞ്ഞുപോയത് വാക്കുകൾക്കപ്പുറം ആയിരുന്നു.
“ഞാൻ നിന്നെ ശ്രദ്ധിക്കുന്നു!.”
“ഞാനും!..” അങ്ങനെ തോന്നുന്ന ഒരു മൗനം മാത്രം.
പിന്നെ സാറ പതുക്കെ കർട്ടൻ അല്പം വലിച്ചു. പൂർണ്ണമായി അടച്ചില്ല. പക്ഷേ പകുതി മാത്രം.
അതൊരു ചെറിയ കുസൃതിയാണെന്ന്
ഫിലിപ്പിന് മനസ്സിലായി. അവൻ അവിടെ തന്നെ നിന്നു. ജനലിനരികിൽ.
മഴയിലേക്ക് നോക്കുന്നതുപോലെ നടിച്ചുകൊണ്ട് വാസ്തവത്തിൽ അവളുടെ വെളിച്ചമുള്ള ജനലിലേക്കാണ് നോക്കിയത്.
ആ രാത്രി ഫിലിപ്പിന് ഒരു പുതിയ കാര്യം മനസ്സിലായി.
അവളുടെ ശബ്ദം, അവളുടെ ചിരി, അവളുടെ മണം, അവൾ ജനലിൽ പ്രത്യക്ഷപ്പെടുന്ന സമയം. ഇതെല്ലാം ഇനി അവന്റെ ദിവസത്തിന്റെ ഭാഗമാകുകയാണ്. മറ്റുവശത്ത് സ്വന്തം മുറിയിലേക്ക് തിരിഞ്ഞു കിടന്ന സാറക്കും ഉറക്കം പെട്ടെന്ന് വന്നില്ല.
മഴയുടെ ശബ്ദം കേട്ടുകൊണ്ട് കട്ടിലിൽ കിടന്ന അവൾ അറിയാതെ തന്റെ ചുണ്ടിൽ വിരിഞ്ഞിരുന്ന ആ ചെറിയ പുഞ്ചിരി കൈ കൊണ്ട് ഒന്ന് തൊട്ടുനോക്കി.
പിന്നെ കണ്ണുകൾ അടച്ചു. പക്ഷേ അവളുടെ മനസ്സിലും വീണ്ടും വീണ്ടും വന്നത് മഴയോ തോട്ടമോ ആയിരുന്നില്ല. ജനലരികിൽ നിന്ന് അവളെ നോക്കി നിന്ന ആ നിഷ്കളങ്കമായ കണ്ണുകളായിരുന്നു.
ആ രാത്രി വീട്ടിലെ എല്ലാശബ്ദങ്ങളും പതുക്കെ മങ്ങിപ്പോയിരുന്നു. ജോസഫും അന്നാമ്മയും ഏറെ നേരം മുമ്പേ തന്നെ ഉറങ്ങാൻ പോയിരുന്നു.
ജിനിയുടെ മുറിയിലും വെളിച്ചം അണഞ്ഞിരുന്നു.
വീടിന്റെ വലിയ നടപ്പുരകളിലും വരാന്തയിലും മാത്രം ബാക്കി നിന്നത്
പഴയ കോൺക്രീറ്റ് ചുവരുകളിൽ തട്ടി മടങ്ങുന്ന രാത്രിക്കാറ്റിന്റെ ശാന്തമായ ചലനവും ദൂരെയൊക്കെ കേൾക്കുന്ന ചീവീടുകളുടെ മൃദുവായ ശബ്ദവും.
ഔട്ട് ഹൗസിലെ മുറിയിൽ ഫിലിപ്പ് ഇനിയും പൂർണ്ണമായി ഉറങ്ങിപ്പോയിരുന്നില്ല.
കട്ടിലിൽ പകുതിയായി
💬 Comments
View all comments