0%

Chapter Title : ദൂരങ്ങളിലേക്ക് 5🍃[പട്ടം]

Author : Pattam Read All Parts 1K

കിടന്ന് മുകളിൽ നോക്കി കിടന്നുകൊണ്ടിരുന്നു.

ഉറക്കം വരണം. പക്ഷേ മനസ്സ് ശാന്തമാകുന്നില്ല. അപ്പോഴാണ്

അവന്റെ മുറിയുടെ വാതിലിൽ

വളരെ ചെറുതായി രണ്ടുതവണ മുട്ടുന്ന ശബ്ദം കേട്ടത്.

അവൻ പെട്ടെന്ന് എഴുന്നേറ്റിരുന്നു. ഈ രാത്രി ആരാ...? ഒരു നിമിഷം അവൻ അമ്പരന്ന് നിന്നു. വാതിൽ തുറന്നതും

പുറത്ത് നിന്നിരുന്നത് സാറ ആയിരുന്നു.

ഇളം നിറമുള്ള ഒരു ലൂസ് ഹോം ഡ്രസ്സ്‌. മുടി പകുതി തുറന്നും പകുതി പിന്നിലേക്ക് ഒതുക്കിയും.

മുഖത്ത് ഉറക്കമില്ലാത്ത ഒരു മൃദുവായ ഫ്രഷ്‌നെസ്സ്. കൈയിൽ ചെറിയൊരു ചോക്ലേറ്റ് ബോക്സ്‌. ഫിലിപ്പ് ഒരു നിമിഷം ഒന്നും പറയാതെ നിന്നു.

അതേ നിമിഷം അവളുടെ അടുത്ത് നിന്ന് ഒരു മൃദുവായ, മധുരമുള്ള, ആഴമുള്ള സുഗന്ധം അവന്റെ ശ്വാസത്തിലേക്ക് പതുക്കെ കയറി.

അത് സാധാരണ പെർഫ്യൂം മണം പോലെയായിരുന്നില്ല. മൃദുവായ വാനിലയുടെ ചൂടും, എവിടെയോ ഒളിഞ്ഞിരിക്കുന്ന പൂക്കളുടെ സൗമ്യതയും, വളരെ അടുത്ത് നിൽക്കുമ്പോൾ മാത്രം മനസ്സിലാകുന്ന ഒരു സ്ത്രീയുടെ സ്വകാര്യ സാന്നിധ്യവും ചേർന്ന

അസാധാരണമായൊരു മണം.

ഫിലിപ്പ് അറിയാതെ ഒരു നിമിഷം കൂടി അവളുടെ അടുത്ത് നിശ്ചലമായി നിന്നു.

“എന്താ...ഇങ്ങനെ നോക്കുന്നത്?”

സാറ വളരെ പതുക്കെ ആകാംഷയോടെ ചോദിച്ചു.

“ഈ രാത്രി... " അവന്റെ ശബ്ദവും പതുങ്ങിയതായിരുന്നു.

“ശ്.."

അവൾ വിരൽ ചുണ്ടിനരികിലേക്ക് കൊണ്ടുപോയി. “എല്ലാവരും ഉറങ്ങുന്നുണ്ട്.”

ഫിലിപ്പ് വാതിലിനരികിൽ നിൽക്കുകയായിരുന്നു.

അവൻ ഇനിയും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു. സാറ പെട്ടി അല്പം ഉയർത്തി കാട്ടി.

“ചോക്ലേറ്റ് വേണോ?”

ഫിലിപ്പ് ഒന്ന് അമ്പരന്ന് നോക്കി.

“ഇപ്പോഴോ?”

“അതെ. ഇപ്പോഴാണ് ബെസ്റ്റ് ടൈം. നിനക്ക് തരാമെന്ന് കരുതി.”

അവളുടെ കണ്ണുകളിൽ

💬 Comments

View all comments