0%

Chapter Title : ദൂരങ്ങളിലേക്ക് 6🍃[പട്ടം]

Author : Pattam Read All Parts 1.1K

ഒരു പുഞ്ചിരി വിരിഞ്ഞു.

“അത് വേണോ?”

“വേണം,”

സാറ പറഞ്ഞു.

“ശരി, നോട്ട് ചെയ്തോ.”

സാറ പെട്ടെന്ന് അകത്തേക്ക് പോയി.

രണ്ടു നിമിഷം കഴിഞ്ഞ്

അവളുടെ മൊബൈൽ എടുത്ത് വീണ്ടും ജനലരികിൽ വന്നു.

“പറയ്. ”

ഫിലിപ്പ് തന്റെ നമ്പറുകൾ വിരലുകൾ കൊണ്ട് ആഗ്യം പോലെ കാണിച്ചു.

സാറ അത് ഡയൽ ചെയ്തുകൊണ്ടിരുന്നു.

അവസാന ഡിജിറ്റ് കാണിച്ചു കഴിഞ്ഞപ്പോൾ അവൾ വീണ്ടും ഒരിക്കൽ വായിച്ച് ഉറപ്പാക്കി.

“ശരി.”

അവൾ തല ഉയർത്തി അവനെ നോക്കി.

“ഞാൻ ഏത് പേരിലാ സേവ് ചെയ്യേണ്ടത്.”

“നല്ല ഏതേലും പേരിൽ ചെയ്തോ?”

ഫിലിപ്പ് ചെറുതായി ചിരിച്ചു.

സാറയുടെ ചുണ്ടിന്റെ വക്കിൽ

അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.

“നീ മെസ്സേജ് വന്നാൽ മനസ്സിലാക്കിക്കോ ഞാനാണെന്ന്.”

ഫിലിപ്പിന്റെ മുഖത്ത് വീണ്ടും ചിരി വിരിഞ്ഞു.

“ശരി...മാഡം”

സാറ കുറച്ചു നിമിഷം അവനെ നോക്കി നിന്നു.

“ഗുഡ് നൈറ്റ്‌"

“ഗുഡ് നൈറ്റ്‌”

അവൾ കർട്ടൻ അല്പം വലിച്ചു.

പൂർണ്ണമായി അടച്ചില്ല. പഴയതുപോലെ പകുതി മാത്രം.

അതിൽ പോലും ഒരു ചെറിയ കുസൃതി ഉണ്ടായിരുന്നു.

ഫിലിപ്പ് അവിടെ കുറച്ചു നിമിഷം കൂടി നിന്നു. അവന്റെ കൈയിൽ

ആ ചെറിയ വെള്ളി കുരിശ്.

മനസ്സിൽ ഫാദറുടെ വാക്കുകൾ.

ഹൃദയത്തിൽ സാറയുടെ പുഞ്ചിരി.

ആ രാത്രി ഉറക്കം അവന്റെ കണ്ണിലേക്കു വന്നപ്പോൾ

അത് വെറും ക്ഷീണത്തിന്റെ ഉറക്കമല്ലായിരുന്നു.

അത് ആദ്യമായി ജീവിതം പതുക്കെ ശരിയായ ദിശയിലേക്ക് നീങ്ങുന്നുവെന്ന

ഒരു മൃദുവായ വിശ്വാസത്തിന്റെ ഉറക്കമായിരുന്നു.

തുടരും..........

💬 Comments

View all comments