0%

Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]

Author : Pattam Read All Parts 2.3K

ആയി.

“അമ്മച്ചീ”

സാറയുടെ ശബ്ദം പതുക്കെ.

“എത്തിയോ മക്കളെ?”

അന്നാമ്മ ചോദിച്ചു.

“എത്തി.”

സാറ ഒന്ന് നിശ്ശബ്ദമായി.

ജിനി അവളെ നോക്കി. ചെവി അടുത്തേക്ക് കൊണ്ടുവന്നു.

“അമ്മച്ചീ...ഒരു കാര്യം പറയാനുണ്ട്.”

അന്നാമ്മയുടെ ശബ്ദം അല്പം മാറി.

“എന്താണ്?”

സാറ ഒരു ശ്വാസം എടുത്തു. പിന്നെ രണ്ടും കല്പിച്ച് അങ്ങ് പറഞ്ഞു.

“കല്യാണം നാളെ അല്ല അമ്മച്ചി. രണ്ടു ദിവസം കഴിഞ്ഞാണ്. ഞങ്ങൾ ഇവിടെയൊക്കെ ഒന്ന് കാണാൻ വേണ്ടി കള്ളം പറഞ്ഞതാ.”

അവിടെ ഒരു വലിയ നിശ്ശബ്ദത.

പിന്നെ പെട്ടെന്ന് ജോസഫിന്റെ ശബ്ദം.

“എന്താണ് മക്കളെ പറഞ്ഞത്?”

ആ ശബ്ദത്തിൽ വല്ലാത്ത ദേഷ്യം.

ജിനി ഒന്ന് പിന്മാറി.

സാറ ഫോൺ സ്പീക്കറിൽ വെച്ചു.

സാറ ഫോൺ കുറച്ച് കൂടെ മുറുക്കി പിടിച്ചു.

“അപ്പച്ചാ..actually...”

“നിങ്ങളുടെ ആക്ച്വലി അല്ല കേൾക്കേണ്ടത്, നിങ്ങൾ പോവുന്നതിനു മുൻപ് ഇതൊന്നും പറയാനായില്ലേ?”

ജോസഫിന്റെ ശബ്ദം ഉയർന്നു.

“ഇത് തമാശയാണോ? ഇങ്ങനെ പറ്റിക്കാമോ?. എന്താണ് രണ്ടാളും കരുതിയെക്കുന്നത്.?”

ജിനി പെട്ടെന്ന് ഫോൺ എടുത്തു.

“അപ്പച്ചാ...listen.”

“നീ ഒന്നും പറയണ്ട ജിനി!”

ജോസഫ് നന്നായി shout ചെയ്തു.

ആ ശബ്ദം കേട്ടപ്പോൾ. ജിനിയുടെ കണ്ണ് ഒന്ന് നനഞ്ഞു.

“ഞങ്ങൾ പേടിച്ചാണ് പറയാത്തത്.”

ജിനി പതുക്കെ പറഞ്ഞു.

സാറ വീണ്ടും ഫോൺ എടുത്തു.

“അപ്പച്ചാ...പ്ലീസ്.. ദേഷ്യപ്പെടല്ലേ.”

അവളുടെ ശബ്ദം തകരുന്ന പോലെ.

“ഞങ്ങളെ നേരെത്തെ വരാൻ അനുവദിക്കില്ലെന്ന് കരുതി”

"സമ്മതിക്കില്ല. എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നത്"

ജോസഫ് നന്നായി ദേശ്യപ്പെടുന്നത് ഫിലിപ്പ് തൊട്ടപ്പുറത്തു നിന്ന് കേട്ടു നിന്നു.

അവിടെ വീണ്ടും നിശ്ശബ്ദത.

അന്നാമ്മയുടെ ശബ്ദം ഇടയിൽ വന്നു.

“സാറ..ഇങ്ങനെ ചെയ്യുന്നത്

💬 Comments

View all comments