Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]
വിട്ടു.
“ഞാൻ literally മരിച്ചുപോയി എന്ന് തോന്നി”
അവൾ പറഞ്ഞു.
സാറ ഒന്ന് ചിരിച്ചു..കണ്ണുനീർ തുടച്ചു.
“അപ്പച്ചൻ ദേഷ്യപ്പെട്ടാൽ, നല്ലോണം പേടിയുണ്ടല്ലേ രണ്ടിനും”
ഫിലിപ്പ് അവരെ നോക്കി ചോദിച്ചു.
“ഇത് അവസാനത്തെ പറ്റിക്കൽ ആയിരിക്കണം”
അവൻ പറഞ്ഞു.
സാറ അവനെ നോക്കി.
“മ്മ്”
അവൾ ഒന്ന് മൂളി.
പിന്നെ ചെറിയൊരു ചിരി.
“പക്ഷേ, ക്യാൻസൽ ആകാത്തത് ഭാഗ്യം”
ജിനി ഉടൻ പറഞ്ഞു.
“അതെ,"
അവിടെ മൂന്നുപേരും ചിരിച്ചു.
ആ ടെൻഷൻ പതുക്കെ അലിഞ്ഞു പോയി.
ചേട്ടാ... വിശക്കുന്നുണ്ട്. വല്ലതും കഴിച്ചാലോ?.”
ജിനിയായിരുന്നു പറഞ്ഞത്.
"നല്ല ഫുഡ് സ്പോട്ടിലേക്ക് പോ. കോഴിക്കോട് വന്നിട്ട് മോശം ഫുഡ് കഴിച്ചാൽ ഞാൻ വീട്ടിൽ പറഞ്ഞ് കളയും.” അവളുടെ ശബ്ദത്തിൽ ഒരു കുട്ടിത്തം ഉണ്ടായിരുന്നു. കൂടെ സത്യസന്ധമായ വിശപ്പും.
ഫിലിപ്പ് സ്റ്റിയറിംഗിൽ നിന്ന് ഒരു നിമിഷം കൈ നീക്കി വാച്ച് നോക്കി.
“അപ്പോ ആദ്യം ഫുഡ് ബാക്കിയെല്ലാം പിന്നെ,”
അവൻ പറഞ്ഞു.
സാറ ചിരിച്ചു.
“ഇതാണ് ശരിയായ തീരുമാനം കോഴിക്കോട് വന്നിട്ട് വിശന്നിരിക്കണ്ട. ഫിലിപ്പേ അതുകഴിഞ്ഞു കുറച്ചു ഡ്രസ്സ് വാങ്ങിക്കണം”
സാറ പറഞ്ഞു.
കാർ ഒരു സൈഡിലേക്ക് നിർത്തി.
ജിനി ഉടൻ ഫോൺ എടുത്തു.
“Best food spot in Calicut”
അവൾ ഗൂഗിളിൽ ടൈപ്പ് ചെയ്തു.
സ്ക്രീനിൽ പല പേരുകളും വന്നുകൊണ്ടിരുന്നു.
ചിലത് skip ചെയ്തു.
പെട്ടെന്ന് അവൾ നിർത്തി.
“ഇത് നോക്ക്”
അവൾ ഫോൺ മുന്നോട്ട് നീട്ടി കാണിച്ചു.
“ഇവിടെ ഒരു ഹോട്ടൽ റഹ്മത്ത് കാണുന്നുണ്ട്, reviews എല്ലാം സൂപ്പറാണ്.”
സാറയുടെ കണ്ണുകൾ ഒന്ന് തിളങ്ങി.
“ഞാൻ കേട്ടിട്ടുണ്ട്.”
അവൾ
💬 Comments
View all comments