Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]
പറഞ്ഞു.
“ഇവിടത്തെ ബിരിയാണി എല്ലാം വേറെ ലെവൽ ആണെന്ന്…”
ഫിലിപ്പ് ചെറുതായി ചിരിച്ചു.
“എന്നാൽ പോവാം”
കാർ വീണ്ടും സ്റ്റാർട്ട് ആയി.
നഗരത്തിന്റെ തിരക്കിലൂടെ അവർ റഹ്മത്ത് ഹോട്ടലിലേക്ക് നീങ്ങി.
വഴിയിലൂടെ പോകുമ്പോൾ തന്നെ കോഴിക്കോട്ന്റെ ഒരു പ്രത്യേക ഫീൽ അവരെ ചുറ്റി പിടിച്ചു.
ചെറിയ കടകൾ, ആളുകളുടെ തിരക്ക്, റെയിൽവേ ഗേറ്റ്, ഓൾഡ് vehicle സ്ക്രാപ്പ് മാർക്കറ്റ്
ഓരോ കോണിലും ഫുഡിന്റെ മണങ്ങൾ.
“ഇവിടെ വന്നാൽ diet plan എല്ലാം മറക്കണം സാറാ.”
ജിനി പറഞ്ഞു.
“നിനക്ക് diet plan ഉണ്ടായിരുന്നോ?”
ഫിലിപ്പ് ചോദിച്ചു.
“രണ്ട് ദിവസത്തേക്ക് ഇല്ല”
അവൾ ചിരിച്ചു.
ഹോട്ടലിന്റെ കുറച്ചപ്പുറത്ത് പാർക്കിങ്ങിൽ കാർ നിർത്തി.
പുറത്ത് തന്നെ ഒരു ചെറിയ തിരക്ക്.
അത് കണ്ടപ്പോഴേക്കും ഭക്ഷണം നല്ലതായിരിക്കുമെന്ന് ഉറപ്പ് കിട്ടി.
അവർ അകത്ത് കയറി.
പ്ലേറ്റുകളുടെ ശബ്ദം, ആളുകളുടെ സംസാരങ്ങൾ, ചൂട് ഭക്ഷണത്തിന്റെ മണങ്ങൾ, ഒരു waiter അവരെ ഒരു ടേബിളിലേക്ക് കൊണ്ടുപോയി.
“മൂന്ന് ബിരിയാണി,”
ഫിലിപ്പ് പറഞ്ഞു.
കുറച്ച് നിമിഷങ്ങൾക്കകം…
ചൂടോടെ ബിരിയാണി അവരുടെ മുന്നിൽ വന്നു. കൂടെ അച്ചാർ, തേങ്ങ ചമ്മന്തി, ഉള്ളി സലാഡ്. ആ steam, ആ aroma, മൂവരും ഒരു നിമിഷം ഒന്നും പറഞ്ഞില്ല.
ജിനി ആദ്യം തന്നെ ഒരു കൈപ്പിടി എടുത്തു. വാഴയിലേക്കിട്ടു, അവളുടെ കണ്ണുകളിൽ അതിന്റെ സ്വാദ് അറിയാമായിരുന്നു..
“ഇത് സൂപ്പർ, seriously സാറാ.”
അവൾ വാക്കുകൾ കണ്ടെത്താൻ ശ്രമിച്ചു.
ഫിലിപ്പ് ചിരിച്ചു കൊണ്ട് ടേസ്റ്റ് ചെയ്തു.
ഒരു നിമിഷം അവൻ നിശ്ശബ്ദമായി.
പിന്നെ പറഞ്ഞു.
“ഇത് വേറെ level ആണ്”
സാറ
💬 Comments
View all comments