0%

Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]

Author : Pattam Read All Parts 2.3K

പതുക്കെ കഴിച്ചു.

അവൾ കണ്ണ് അടച്ചു.

“ഇതാണ് ശെരിയായ ബിരിയാണി”

അവൾ പറഞ്ഞു.

“Simple but perfect.”

ആ നിമിഷം, മൂന്നുപേർക്കും ഒരേ തോന്നൽ.

കോഴിക്കോട് ഭക്ഷണത്തിന്റെ നഗരമാണെന്ന്.

“സീരിയസായി പറഞ്ഞാൽ”

ഫിലിപ്പ് പറഞ്ഞു.

“ഇവിടത്തെ ഫുഡ്‌ culture തന്നെ വേറെ, അല്ലേ?”

“അതെ”

സാറ പറഞ്ഞു.

“ഇവിടെയൊക്കെ ആളുകൾ ചുമ്മാ കഴിക്കുന്ന ഭക്ഷണം പോലും അന്ന്യായ സ്വാദാണ്.'

ജിനി വീണ്ടും ഒരുപിടി എടുത്തു കഴിച്ചു.

“ഞാൻ ഇവിടെ settle ആകും മിക്ക്യവാറും”

അവൾ പ്രഖ്യാപിച്ചു.

“നാളെ രാവിലെ തന്നെ പെട്ടിയും എടുത്ത് പോരെ”

ഫിലിപ്പ് തമാശയായി പറഞ്ഞു.

“നിനക്ക് എന്താ തോന്നുന്നത്?”

സാറ അവനെ നോക്കി ചോദിച്ചു.

“എന്ത്?”

“ഈ wedding ട്രിപ്പ്‌”

ഫിലിപ്പ് ഒരു നിമിഷം ചിന്തിച്ചു.

“ഇത് ഞാൻ കരുതിയത് പോലെയല്ല. നിങ്ങളുടെ കൂടെ ശെരിക്കും നല്ല രസമൊക്കെയുണ്ട്.”

അവൻ പറഞ്ഞു.

സാറ ചെറുതായി ചിരിച്ചു.

ജിനി ഉടൻ പറഞ്ഞു.

“ഫുഡ്‌ കാരണം ആണോ… അല്ലെങ്കിൽ കമ്പനി കാരണം?”

ഫിലിപ്പ് ഒന്നും പറഞ്ഞില്ല.

പക്ഷേ അവന്റെ കണ്ണ് സാറയിലേക്ക് പോയി.

ആ ചെറിയ നിമിഷം.

ജിനി എല്ലാം മനസ്സിലാക്കി.

“Okay, understood”

അവൾ ചിരിച്ചു.

ഭക്ഷണം കഴിച്ചു തീർന്നപ്പോൾ, ഒരു complete satisfaction.

പുറത്ത് ഇറങ്ങിയപ്പോൾ കാറ്റിൽ  ബിരിയാണിയുടെ മണം.

“ഇവിടേക്ക് വീണ്ടും വരണം,”

സാറ പറഞ്ഞു.

ശെരിക്കും വരണം.

ജിനി പറഞ്ഞു.

ഫിലിപ്പ് കാർ അൺലോക്ക് ചെയ്തു.

അവർ കയറി.

കാർ വീണ്ടും മുന്നോട്ട് നീങ്ങി.

കോഴിക്കോട് നഗരത്തിന്റെ വെളിച്ചങ്ങൾ അവരുടെ മുന്നിലേക്ക് തുറന്നു. വൈവിധ്യമാർന്ന ഓരോന്നും രുചിച്ചു കൊണ്ടും ബീച്ചിലെ

💬 Comments

View all comments