0%

Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]

Author : Pattam Read All Parts 2.3K

കാഴ്ചകൾ ആസ്വദിച്ചുകൊണ്ടും നേരം തള്ളി നീക്കി.

അപ്പോഴാണ് സാറ പതുക്കെ മുന്നോട്ട് ചായ്ഞ്ഞ് പറഞ്ഞു.

“ഫിലിപ്പേ... ഒരു കാര്യം ചെയ്യണം.”

അവൻ സ്റ്റിയറിംഗിൽ നിന്ന് കണ്ണ് മാറ്റാതെ ചോദിച്ചു “എന്താണ്?”

“നാളത്തെ കല്യാണത്തിന്... നിനക്കൊരു ഡ്രസ് എടുക്കണം.”

ഫിലിപ്പ് ഒന്ന് ചിരിച്ചു.

“എനിക്ക് ഉള്ളത് മതി സാറേ... വേറെ വേണ്ട.”

ജിനി ഉടനെ തിരിഞ്ഞു.

“ഓഹോ, എനിക്ക് ഉള്ളത് മതി സാറാ!, ചുമ്മാ ക്ലാസിക് ഡയലോഗ് അടിക്കല്ലേ! നീയിപ്പോ ഞങ്ങളെ ഫാമിലിയാണ്. അത് മറക്കേണ്ട.”

അവൾ ചിരിച്ചു. കൂടെ സാറയും.

“കല്യാണത്തിന് പോകുമ്പോൾ ഇത്രയും ലളിതമായാണോ?”

സാറ അല്പം സീരിയസായി പറഞ്ഞു

“ഇത് വെറും dress അല്ല, നമ്മളാവണം center of attraction.”

ഫിലിപ്പ് ഒരു നിമിഷം അവളെ നോക്കി. “നിനക്കിഷ്ടമുള്ള പോലെ എടുക്കാം... പക്ഷേ സിമ്പിൾ ആയിരിക്കണം,”

അവൻ ഒടുവിൽ പറഞ്ഞു.

“Deal!” ജിനി കൈയടിച്ചു.

കാർ ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ മുന്നിൽ നിർത്തി.

അകത്ത് കയറുമ്പോൾ തന്നെ ഒരു തണുത്ത എയർകണ്ടീഷൻ കാറ്റ് മൂവരെയും തഴുകി. ലൈറ്റുകൾ, നിറങ്ങൾ, neatly arrange ചെയ്ത ഷർട്ടുകളും പാന്റുകളും. എല്ലാം ഒരു ചെറിയ ലോകം പോലെ.

“മെൻസ് സെക്ഷൻ എവിടെയാണ്?” ജിനി ഒരു സ്റ്റാഫിനോട് ചോദിച്ചു.

അവരെ മുകളിലെ ഫ്ലോറിലേക്ക് കൊണ്ടുപോയി. സാറ ഷെൽഫുകൾക്കിടയിൽ പതുക്കെ നടന്നു. ഓരോ ഷർട്ടും അവൾ ശ്രദ്ധിച്ചു നോക്കി. നിറങ്ങൾ, ഡിസൈൻ, ഫാബ്രിക്. ഒന്നും അവൾ എളുപ്പത്തിൽ തിരഞ്ഞെടുക്കുന്നില്ല.

ഫിലിപ്പ് ഒന്ന് പിന്നിൽ നിന്നു. “ഇത്ര analysis വേണോ ഒരു ഷർട്ടിന്?” അവൻ ചിരിച്ചു.

“നിനക്ക് വേണ്ടതല്ലേ... അതുകൊണ്ട് വേണം,” സാറ

💬 Comments

View all comments