0%

Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]

Author : Pattam Read All Parts 2.3K

മറുപടി നൽകി.

അവൾ ഒരു ഷർട്ട് എടുത്തു. ഇളം മഞ്ഞ നിറം, അതിൽ ചെറിയ പച്ച ചെക്ക് ഡിസൈൻ.

“ഇത് എങ്ങനെയുണ്ട്?” അവൾ ചോദിച്ചു.

ജിനി അടുത്ത് വന്നു നോക്കി. “ഇത് Perfect, ഇത് ചേട്ടന് സൂപ്പറായി മാച്ച് ചെയ്യും.”

സാറ അത് ഫിലിപ്പിന്റെ മുന്നിലേക്ക് പിടിച്ചു. “Try ചെയ്യൂ.”

ഫിലിപ്പ് ഒന്ന് മടിച്ചു. “ഇവിടെന്നോ?”

“അതെ, ട്രയൽ റൂം ഉണ്ടല്ലോ,” ജിനി പറഞ്ഞു.

അവൻ ഷർട്ട് എടുത്ത് ട്രയൽ റൂമിലേക്ക് നടന്നു.

സാറ പുറത്തു നിന്നു. അവളുടെ കണ്ണുകളിൽ ചെറിയൊരു ആവേശം. ജിനി അത് ശ്രദ്ധിച്ചു.

“നീ ഒരുപാട് interested ആണല്ലോ...” അവൾ കുസൃതിയോടെ പറഞ്ഞു.

സാറ ചെറുതായി ചിരിച്ചു. “അവൻ നല്ലതായി കാണണം... അത്ര മാത്രം.”

"എന്നാൽ ഞാനും കൂടെ നല്ലതായാലോ". ജിനി ചോദിച്ചു.

'നീയിപ്പോൾ ഒരുപാട് നല്ലതായാൽ നമ്മുടെ ബഡ്ജറ്റ് ഉയരും" സാറ ചിരിച്ചു കൊണ്ടു തമാശയായി പറഞ്ഞു.

"ഒരെണ്ണം സാറാ." ജിനി കെഞ്ചി.

'ശെരി, ഒന്നിൽ കൂടരുത്'

സാറ പറഞ്ഞു.

Okay, Understood. നീ ചേട്ടനെ ശ്രെദ്ധിക്ക്, ഞാൻ താഴെ ഉണ്ടാവും. ജിനി അതും പറഞ്ഞൂ പോയി.

കുറച്ച് നിമിഷങ്ങൾക്കകം ഫിലിപ്പ് പുറത്തിറങ്ങി.

ഷർട്ട് ധരിച്ചപ്പോൾ... അവൻ തന്നെ കുറച്ചു മാറിയപോലെ.

സാറ ഒരു നിമിഷം മിണ്ടാതെ നിന്നു.

ആ മഞ്ഞ നിറം... അവന്റെ സ്കിൻ ടോണിനോട് perfectly match ചെയ്തു. ചെറിയ പച്ച ചെക്കുകൾ... അവനെ കൂടുതൽ ഭംഗിയുള്ളവനാക്കി.

സാറ ഒന്നും പറഞ്ഞില്ല. അവൾ നോക്കികൊണ്ടിരുന്നു.

“എങ്ങനെയുണ്ട്?” ഫിലിപ്പ് ചോദിച്ചു.

അവൾ പതുക്കെ അടുത്തേക്ക് നടന്നു. ഷർട്ടിന്റെ കോളർ ഒന്ന്

💬 Comments

View all comments