Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]
മറുപടി നൽകി.
അവൻ കീഴടങ്ങിയില്ല.
സാറ മനസ്സിനെ നിയന്ത്രിച്ചു.
അവൻ പെട്ടെന്ന് തിരിഞ്ഞു നിന്ന് മറ്റേ പാന്റ് ധരിച്ചു.
"ഞാൻ പറഞ്ഞില്ലേ ഇതാണ് കൂടുതൽ ചേരുന്നത്, ആ ഷർട്ട് കൂടെ ഇടൂ."
സാറ പറഞ്ഞു.
"മ്മ്"
അവൻ ഷർട്ട് മാറ്റി,
ഫിലിപ്പ് വീണ്ടും കണ്ണാടിക്കു മുൻപിൽ നിന്നു. മഞ്ഞ ഷർട്ട്, ഡാർക്ക് ഗ്രേ പാന്റ്. അവൻ ഒരു പുതിയ ലുക്ക് ആയി മാറിയിരുന്നു.
സാറ കൈകൊണ്ട് ചെറുതായി clap ചെയ്തു. “Wedding groom vibes!”
ഫിലിപ്പ് ചിരിച്ചു. “Over ആക്കണ്ട...”
സാറ കണ്ണാടിയിൽ അവനെ നോക്കി. അവളുടെ മുഖത്ത് ഒരു ചെറിയ സന്തോഷം.
അവൾ പറഞ്ഞു,
“എല്ലാവരും നാളെ നിന്നെ തന്നെ നോക്കൂ."
അവൻ അവളെ നോക്കി.
“നീ മാത്രം നോക്കിയാൽ മതി'
ഫിലിപ്പ് സ്വകാര്യതയിൽ പറഞ്ഞു.
അധികം വൈകാതെ രണ്ടുപേരും ട്രയൽ റൂമിൽ നിന്ന് പുറത്തിറങ്ങി. അപ്പോഴാണ് ജിനി രണ്ടാളേം തിരയുന്നത് കണ്ടത്. സാറ മറുവശത്തുകൂടെ പിടികൊടുക്കാതെ അവളെ വിളിച്ചു.
"ഹാ, ഇവിടെ ഉണ്ടായിരുന്നോ. ഞാൻ കരുതി രണ്ടാളും ട്രയൽ റൂമിൽ കയറിയെന്ന്."
ജിനി പറഞ്ഞു.
ഒരു നിമിഷം... ഇരുവരും മിണ്ടാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി.
ജിനി ഇടയിൽ കയറി പറഞ്ഞു.
“Okay okay, romance pause ചെയ്തിട്ട്. Bill അടക്ക്!”
അവിടെ മൂവരും ചിരിച്ചു.
ബില്ല് അടച്ച ശേഷം, bag കൈയിൽ എടുത്ത് പുറത്തേക്ക് ഇറങ്ങി.
വൈകുന്നേരത്തെ കാറ്റ് വീണ്ടും അവരെ തഴുകി.
കാർക്കുള്ളിലേക്ക് കയറുമ്പോൾ സാറ ബാഗ് ഒന്ന് ചേർത്ത് പിടിച്ചു.
അത് ഒരു ഡ്രസ്സ് മാത്രം ആയിരുന്നില്ല. ട്രയൽ റൂമിലെ കാഴ്ച്ച, ആ
💬 Comments
View all comments