Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]
നിമിഷങ്ങൾ. അവൾ തിരഞ്ഞെടുത്തത് അവളുടെ ഇഷ്ടവും, അവളുടെ ശ്രദ്ധയും, അവന്റെമേൽ ഉള്ള അവകാശവുമായിരുന്നു.
വൈകുന്നേരം കൂടുതൽ ഇരുണ്ടു. നഗരത്തിന്റെ ലൈറ്റുകൾ ഓരോന്നായി തെളിഞ്ഞു തുടങ്ങി. ഷോപ്പിംഗ് ബാഗുകൾ കാറിന്റെ പിൻസീറ്റിൽ നിശ്ശബ്ദമായി കിടന്നു.
“ചേട്ടാ ഹോട്ടലിൽ റൂം എടുക്കാം,”
ജിനി പറഞ്ഞു.
ഫിലിപ്പ് ഫോൺ എടുത്ത് കുറച്ച് ഓപ്ഷൻസ് നോക്കി. ഒടുവിൽ ഒരു നല്ല, സേഫ് ആയ ഹോട്ടൽ തിരഞ്ഞെടുത്തു. കാർ അവിടെ എത്തി നിർത്തുമ്പോൾ, പുറത്തെ ലൈറ്റുകളുടെ വെളിച്ചത്തിൽ കൂറ്റൻ ബിൽഡിംഗ് കണ്ടു.
അകത്ത് കയറി റിസപ്ഷനിൽ ഫോർമാലിറ്റീസ് എല്ലാം തീർത്ത്.
“Two rooms,”
ഫിലിപ്പ് പറഞ്ഞു.
ഒന്ന് അവന്. മറ്റൊന്ന് സാറക്കും ജിനിക്കും.
'ജിനി ബില്ല് കൊടുക്ക്'
ഫിലിപ്പ് പറഞ്ഞു.
'ഞാനോ, സാറ കൊടുക്കും'
അവർ ബില്ല് കൊടുത്ത്.
റൂമിന്റെ കീ കൈയിൽ കിട്ടിയപ്പോൾ, ഒരു ചെറിയ ട്രാവൽ ഫീൽ മൂവരുടെയും ഉള്ളിൽ വീണ്ടും ഉയർന്നു. ലിഫ്റ്റിൽ കയറുമ്പോൾ, ആരും അധികം സംസാരിച്ചില്ല. അന്നത്തെ മുഴുവൻ ക്ഷീണം ഇപ്പോൾ ശരീരത്തിലേക്ക് കയറിയിരുന്നു.
റൂമുകളുടെ മുന്നിൽ എത്തിയപ്പോൾ
“Good night guys”
ഫിലിപ്പ് പറഞ്ഞു.
“Good night ചേട്ടാ”
ജിനി ചിരിച്ചു.
സാറ ഒന്ന് നോക്കി. ചെറിയൊരു പുഞ്ചിരി. റൂമിലേക്ക് കയറിയതു മാത്രം, ജിനി ബെഡിലേക്ക് വീണു.
“അയ്യോ, finally!”
സാറ ബാഗ് ഒന്ന് വച്ചിട്ട് ജനലരികിൽ പോയി നിന്നു. പുറത്തേക്ക് നോക്കി നിന്നു.
“ജിനീ”
സാറ വിളിച്ചു.
“മ്മ്?”
“ഒരു കാര്യം ചോദിക്കെട്ടെ?”
“ചോദിക്ക്”
ഇന്ന് ഞാൻ ഫിലിപ്പിന്റെ റൂമിൽ പോയി അവനോടൊപ്പം ഉറങ്ങട്ടേ?”
ഒരു നിമിഷം സാറ freeze ആയി. പിന്നെ ഉടനെ
💬 Comments
View all comments