0%

Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]

Author : Pattam Read All Parts 2.3K

ജോസഫിന്റെ ആത്മാർത്ഥ വിശ്വസ്ഥൻ എന്നറിയപ്പെട്ടു. കൃഷിയും പറമ്പും എല്ലാം മികച്ചത്താക്കി ഫിലിപ്പും മുന്നേറി. ആവശ്യത്തിന് ജോലിക്കാരെ വീട്ടുജോലിക്കും കൃഷിപ്പണിക്കും നിയമിച്ചു. ഹെക്ടർ കണക്കിന് കാലി സ്ഥലങ്ങളിൽ കൂടുതൽ കൃഷി വ്യാപിപ്പിച്ചു. പഴയതിനേക്കാൾ നാലിരട്ടിയോളം ആധായം ലഭിച്ചു. അന്നാമ്മയും ജോസഫും എല്ലാം കണ്ട് സമാധാനപ്പെട്ടു. ഇവനെ തങ്ങളെ ഏൽപ്പിച്ച ഫാദർ കുര്യാകോസച്ഛനെ മനസ്സിൽ നന്ദി പറഞ്ഞു.

കാർമേഘങ്ങൾ കറുത്തിരുണ്ടു, കാറ്റ് വീശി, പക്ഷികളുടെ ആരവം കേട്ടു.

ലക്ഷണങ്ങൾ സത്യമായി, മഴ മണ്ണിൽ പതിഞ്ഞു. ശക്തമായി പെയ്തു. ആ വൈകുന്നേരം മഴ ഒന്നു മാറിയിരുന്നെങ്കിലും, വീട്ടിനുള്ളിലെ അന്തരീക്ഷം അല്പം മൂടിപ്പോയതുപോലെയായിരുന്നു. വരാന്തയിൽ ഇരുന്ന ജോസഫ് പത്രം വായിക്കുകയായിരുന്നു. അന്നാമ്മ അടുക്കളയിൽ നിന്ന് ചായ വച്ച് പുറത്തേക്ക് വന്നപ്പോൾ, സാറ പതുക്കെ അന്നാമ്മയുടെ അടുത്തേക്ക് നടന്നു. അവളുടെ മുഖത്ത് സാധാരണ കാണാത്തൊരു മടിപ്പ് ഉണ്ടായിരുന്നു. എന്തോ പറയണമെന്നുണ്ടെങ്കിലും എങ്ങനെ തുടങ്ങണമെന്നറിയാത്ത അവസ്ഥ. അന്നാമ്മ അത് ഒരുനോട്ടത്തിൽ തന്നെ മനസ്സിലാക്കി.

“എന്താ മോളേ?”

ആ സ്നേഹമുള്ള ശബ്ദം കേട്ടപ്പോൾ സാറ കുറച്ച് നിമിഷം മിണ്ടാതെ നിന്നു. പിന്നെ ചെറുതായി പറഞ്ഞു, “അമ്മച്ചി..ഒരു കാര്യം പറയാനുണ്ടായിരുന്നു.”

അന്നാമ്മ കപ്പ് മേശപ്പുറത്ത് വെച്ചു. “പറയ്,” അവൾ ശാന്തമായി പറഞ്ഞു.

സാറ കുറച്ച് സമയം കണ്ണ് താഴ്ത്തി നിന്നു. “ഹന്നയുടെ  കല്യാണമാണ്...കോഴിക്കോട്. അവൾ കുറെ ആയി വിളിക്കുന്നു. അന്നൊന്നും പോവാൻ പറ്റിയിട്ടില്ല. കല്യാണമെങ്കിലും കൂടാൻ ഒരാഗ്രഹം. എനിക്ക് പോയാൽ കൊള്ളാമെന്നുണ്ട്.”

അന്നാമ്മയുടെ മുഖം ഉടനെ മാറിയില്ലെങ്കിലും, അവൾ അല്പം ഗൗരവമായി.

“ഇപ്പോൾ പോകേണ്ട സമയം ആണോ? വീട്ടിൽ തന്നെ ഇരുന്നാൽ മതി,” അന്നാമ്മ പറഞ്ഞു.

സാറ പ്രതീക്ഷിച്ച

💬 Comments

View all comments