Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]
മറുപടി തന്നെയായിരുന്നു അത്. എങ്കിലും അവളുടെ ഉള്ളിൽ ഒരു ചെറിയ നിരാശ പടർന്നു. അവൾ പിന്നെ പതുക്കെ പറഞ്ഞു,
“ജിനിയും വരും...ഞങ്ങൾ രണ്ടുപേരും കൂടി പോയിട്ട് വരാം. രണ്ട് ദിവസമേ ഉള്ളൂ.”
ഈ സമയം ജോസഫ് പത്രത്തിൽ നിന്ന് തല ഉയർത്തി നോക്കി.
“കോഴിക്കോട് വരെയോ?
ഇപ്പോൾ അത്ര ദൂരം പോവണ്ട,” ജോസഫ് ഗൗരവത്തോടെ പറഞ്ഞു.
ആ ശബ്ദത്തിൽ സംശയത്തിനോ വാദത്തിനോ ഇടയില്ലായിരുന്നു. സാറക്ക് ആ നിമിഷം കൂടുതൽ ഒന്നും പറയാൻ കഴിഞ്ഞില്ല. അവൾ മിണ്ടാതെ നിന്നു. ആ ചെറിയ മൗനത്തിൽ തന്നെ അവളുടെ ആഗ്രഹം തകർന്നു പോകുന്നതുപോലെ തോന്നി.
അന്നാമ്മ അവളുടെ മുഖം ശ്രദ്ധിച്ചു.
ആ നിരാശ അവൾക്ക് മറച്ചുവയ്ക്കാനായില്ല. കുറച്ച് സമയം കഴിഞ്ഞ്, അന്നാമ്മ ശാന്തമായി ചോദിച്ചു,
“അത്രയും ദൂരം പോകണമെന്ന് എന്താണ് ഇത്ര വാശി?”
സാറ അമ്മച്ചിയെ നോക്കി.
"അമ്മേ...കോളേജിലെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് ഹന്ന. അവളുടെ കല്യാണമാണ്. എനിക്ക് വരാൻ പറ്റില്ലെന്ന് പറയാൻ തോന്നിയില്ല. പ്ലീസ് അമ്മച്ചീ”
ആ വാക്കുകളിൽ ഒരു സത്യസന്ധത ഉണ്ടായിരുന്നു. നിർബന്ധിപ്പിക്കാനുള്ള ശ്രമമല്ല, മനസ്സിലുള്ളത് തുറന്ന് പറയുന്ന സ്വരം.
ജോസഫ് വീണ്ടും ഇടപെട്ടു. “അത്രയും ദൂരം പോയി വരാൻ ബുദ്ധിമുട്ടാണ് മോളെ"
അവന്റെ ആശങ്ക യാഥാർത്ഥ്യമായിരുന്നു. പക്ഷേ സാറയ്ക്ക് ആ മറുപടി സ്വീകരിക്കാൻ ബുദ്ധിമുട്ടായി.
“ഞങ്ങൾ സൂക്ഷിച്ചുപോകാം അപ്പച്ചാ,”
അവൾ പറഞ്ഞു.
“ഫ്രണ്ട്‌സ് എല്ലാവരും കൂടി അത്രയും ദൂരം. ഞങ്ങൾക്ക് പേടിയാണ് മോളേ. കാർ എടുത്ത് പൊയ്ക്കോ. അങ്ങനെയാണേൽ ഫിലിപ്പ് ഡ്രൈവ് ചെയ്തോളും.”
അന്നാമ്മ പറഞ്ഞു.
ആ പേര് കേട്ടപ്പോൾ ജോസഫ് അല്പം നിശ്ശബ്ദമായി.
“ഫിലിപ്പിന്റെ
💬 Comments
View all comments