0%

Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]

Author : Pattam Read All Parts 2.3K

കൂടെയോ? അവന് ഇവിടെ നൂറുക്കൂട്ടം പണി വേറെ കിടക്കുന്നുണ്ട്. ഞാൻ പറഞ്ഞാലും അവൻ വരുമെന്ന് തോന്നുന്നില്ല.”

ജോസഫ് പറഞ്ഞു.

സാറ ഒന്നു മടിച്ചു. പിന്നെ വളരെ സ്വാഭാവികമായി പറഞ്ഞു,

“അവൻ ഉണ്ടെങ്കിൽ ഞങ്ങൾക്ക് കൂടുതൽ ധൈര്യം കിട്ടും. ഞങ്ങൾ രണ്ടുപേരും മാത്രം പോകുന്നതിനേക്കാൾ നല്ലതല്ലേ?”

ഈ വാക്കുകൾ കേട്ടപ്പോൾ ജോസഫ് ചിന്തയിൽ മുഴങ്ങി.

കുറച്ച് നിമിഷങ്ങൾ ആരും ഒന്നും പറഞ്ഞില്ല. വീടിനുള്ളിൽ ഒരു മൃദുവായ നിശ്ശബ്ദത. ജിനി അപ്പോഴേക്കും പുറത്തേക്ക് വന്ന് അവസ്ഥ മനസ്സിലാക്കി.

“അമ്മച്ചീ, പ്ലീസ്...പോകാൻ അനുവദിക്കൂ. ഞങ്ങൾ കുട്ടികളല്ലല്ലോ,”

അവൾ അല്പം തമാശ കലർന്ന ഗൗരവത്തിൽ പറഞ്ഞു.

“കൂടാതെ, ഫിലിപ്പ് ചേട്ടൻ കൂടെയുണ്ടെങ്കിൽ നിങ്ങൾക്ക് ടെൻഷൻ ഇല്ല.”

അവളുടെ വാക്കുകൾ ലളിതമായിരുന്നെങ്കിലും, അതിൽ ഒരു ഉറപ്പുണ്ടായിരുന്നു.

ജോസഫ് ശ്വാസം വിട്ടു.

“നിങ്ങൾ രണ്ടും എല്ലാം തീരുമാനിച്ചു കഴിഞ്ഞതുപോലെ തന്നെയാണല്ലോ,”  ജോസഫ് കൂട്ടി ചേർത്തു.

പക്ഷേ ശബ്ദത്തിൽ അത്ര കടുപ്പമില്ലായിരുന്നു.

അന്നാമ്മ പതുക്കെ ജോസഫിനെ നോക്കി. പിന്നെ സാറയിലേക്കും. “രണ്ടു ദിവസം. അതിൽ കൂടുതൽ വേണ്ട, നാളെ പോയാൽ മറ്റെന്നാൾ ഇവിടെ എത്തിക്കോണം”

അവൾ പറഞ്ഞു.

“ഫോൺ എപ്പോഴും കൈയിൽ വേണം. എത്തിച്ചേരുമ്പോൾ ഉടനെ വിളിക്കണം.”

ആ വാക്കുകൾ കേട്ട നിമിഷം സാറയുടെ കണ്ണുകളിൽ പ്രകാശം തിരിച്ചു വന്നു.

“ശരി അമ്മച്ചീ,”

അവൾ സന്തോഷത്തോടെ പറഞ്ഞു. ജിനി കൈയടിച്ചു.

“ഡീൽ ക്ലോസ് ആയി,”

അവൾ ചിരിച്ചു.

“ശ്രദ്ധയോടെ പോയി വരണം,” ജോസഫ് പറഞ്ഞു.

ആ ശബ്ദത്തിൽ ഇപ്പോൾ ഒരു അപ്പന്റെ സ്നേഹമുള്ള മുന്നറിയിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. സാറ അവന്റെ അടുത്തേക്ക് ചെന്നു. “താങ്ക്സ്, അപ്പച്ചാ,” അവൾ

💬 Comments

View all comments