0%

Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]

Author : Pattam Read All Parts 1154

പുറത്തേക്ക് വന്നു. അവൻ കാറിന്റെ അടുത്തേക്ക് നടന്നു. പതുക്കെ കൈ കൊണ്ട് ബോണറ്റിൽ സ്പർശിച്ചു. ആ സ്പർശത്തിൽ ഒരു അടുപ്പം ഉണ്ടായിരുന്നു. ഒരു ആഗ്രഹം.

അവൻ താഴേക്ക് ചെരിഞ്ഞ് ടയറുകൾ നോക്കി. കൈകൊണ്ട് ഒന്ന് അമർത്തി.

“നീ ഒക്കെയാടാ മോനേ,”

അവൻ സ്വയം പറഞ്ഞു.

കാറിന്റെ ചുറ്റും ഒരിക്കൽ കൂടി നടന്നു. വിൻഡോയിൽ പതിഞ്ഞ വെള്ളം വിരലുകൾ കൊണ്ട് ഒന്ന് തുടച്ചു.

ഡ്രൈവ് ചെയ്യാനുള്ള ഒരു ചെറിയ ഉത്സാഹം അവന്റെ ഉള്ളിൽ വ്യക്തമായിരുന്നു.

ജിനി പുറത്തേക്ക് വന്നു.

“അയ്യോ… നീ കാർ ചെക്ക് ചെയ്യുന്നത് കണ്ടാൽ തോന്നും നീ ഇതിന്റെയൊക്കെ വല്ല്യ മെക്കാനിക് ആണെന്ന്,”

അവൾ പറഞ്ഞു.

ഫിലിപ്പ് ചിരിച്ചു.

“കാറിനെ respect ചെയ്യണം...അതാണ് first rule.”

ചേട്ടൻ റൂൾസ്‌ ഒക്കെ ഒരുപാട് പഠിച്ചിട്ടുണ്ടല്ലേ.

ജിനി തമാശയിലൂടെ കുത്തി കുത്തി പറഞ്ഞു.

അപ്പോഴാണ് സാറ പിന്നിൽ നിന്ന് നടന്നു വന്നത്. അവൾ ഒരു നിമിഷം ഫിലിപ്പിനെ നോക്കി. അവൻക്ക് കാറിനോടുള്ള ആ ശ്രദ്ധ...അവൾക്ക് ഇഷ്ടമായി.

“ഡ്രൈവ് ചെയ്യാൻ മുട്ടി നിൽക്കുവാണല്ലേ?”

അവൾ ചോദിച്ചു.

“കുറച്ച്, കുറച്ചായി ഇത് ഓടിക്കണമെന്ന് ആഗ്രഹിക്കുന്നു,” അവൻ ചിരിയോടെ പറഞ്ഞു.

“കുറച്ച് അല്ല...ഒരുപാടായെന്ന് പറ,”

ജിനി പറഞ്ഞു.

മൂവരും ചെറുതായി ചിരിച്ചു.

വീട്ടുമുറ്റത്ത് കാറ് സ്റ്റാർട്ട് ആക്കാനൊരുങ്ങുന്ന ആ ചെറിയ നിമിഷം പോലും വളരെ ദൈർഘ്യമുള്ളതായി ഫിലിപ്പിന് തോന്നി. രാവിലെ പകലിന്റെ വെളിച്ചം പൂർണ്ണമായി ഇനിയും തെളിഞ്ഞിരുന്നില്ല, ആ വീടിനുള്ളിലെ ഓരോരുത്തരുടെയും മനസ്സിൽ ചെറിയൊരു ഉണർവും ചെറിയൊരു ആശങ്കയും കൂടിയുണ്ടായിരുന്നു. സാറയും ജിനിയും ഇതിനകം തന്നെ റെഡി ആയി വന്നു. ലളിതമായ ഡ്രസ്സിൽ പോലും അവർക്ക് ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു. പക്ഷേ അന്നാമ്മയുടെ കണ്ണുകൾ എല്ലാം നോക്കിക്കൊണ്ടിരുന്നു, ബാഗ് എടുത്തോ, ഫോൺ ചാർജുണ്ടോ, മരുന്നൊക്കെ ഉണ്ടോ എന്നൊക്കെ.

“മോളെ, വഴിയിൽ എവിടെയെങ്കിലും ഇറങ്ങുമ്പോൾ ഫോൺ എടുത്ത് പോകണം,” അന്നാമ്മ വീണ്ടും പറഞ്ഞു. അത് അവൾ നേരത്തെ പറഞ്ഞതായിരുന്നു. എങ്കിലും വീണ്ടും പറഞ്ഞു.

“ശരി അമ്മച്ചീ...” സാറ ചിരിച്ചു.

പക്ഷേ ആ ചിരിക്ക് പിന്നിൽ ഒരു സ്നേഹവും മാന്യതയും ഉണ്ടായിരുന്നു. ജോസഫ് കാറിന്റെ അരികിലേക്ക്

💬 Comments

View all comments