Chapter Title : ദൂരെ ഒരാൾ 2 [വേടൻ]
നിങ്ങൾക്കു അല്ലെ സംസാരിക്കാൻ ഉള്ളെ...
മീനാക്ഷി : ഓ പിന്നെ.... അല്ല ഇതാരാ പുതിയ രണ്ടുപേര്..
"അടുത്ത് നിന്ന ചേച്ചിയെയും മെർലിനെയും നോക്കി ചോദിച്ചു.."
മിഥു : അഹ് ഇത് മെർലിൻ ഞങ്ങളുടെ ഫ്രണ്ട് ആണ്, പിന്നെ ഇത് ഗൗരി കോളിഗ് ആണ് പിന്നെ നന്ദുന്റെ ചേച്ചിയും ആണ്....
" മിഥു പറഞ്ഞു നിർത്തിയപ്പോ മീനാക്ഷി ദീപ്തിയുടെ മുഖത്തേക്ക് നോക്കി. പിന്നെ ദീപ്തി ചേച്ചിയുടെ അടുത്തേക്ക് നിങ്ങി നിന്ന് ഓ എന്നെ കുറിച്ച് അറിയാൻ ആയിരിക്കും ശവം "
മീനാക്ഷി : അഹ് ഹാ സന്ദീപിന്റെ ചേച്ചി അണോ... ഹലോ...
അവൾ ചേച്ചിയെ നോക്കി ചിരിച്ചു, അവൾ തിരിച്ചും വലിയ പ്രസ്സനം അല്ലാത്ത ഒരു ചിരി
ദീപ്തി : നന്ദുവേട്ടൻ എന്താ മിണ്ടാതെ ഇരിക്കുന്നെ... ഒരു നനത്തോടെ അവൾ ചോദിച്ചു.
: ഓ.... ഒന്നും ഇല്ല.. ഞാൻ താല്പര്യം ഇല്ലാത്ത മട്ടിൽ മറുപടി നൽകി
മിഥു : എന്നാ നിങ്ങള് സംസാരിക്കു ഞങ്ങൾ അങ്ങോട്ട് മാറട്ടെ.... ( അവൻ അവളെ കൊണ്ട് മാറി നിന്നു, മൂന്ന് പെണ്ണുങ്ങളുടെ കൂടെ ഞാൻ ഒറ്റക്കായി.. അല്ല ഒറ്റക്കാക്കി ആ നാറി..)
: വാ... അങ്ങോട്ടു മാറിനിൽകാം.. 'ഞാൻ ചേച്ചിയെ തള്ളിക്കൊണ്ട് പറഞ്ഞു. അവിടെ ഒരു ബെഞ്ചിൽ ഞങ്ങൾ ഇരുന്നു. '
: ദീപ്തിയുടെ പ്ലാൻ എന്താ... ഇനി....
എന്നെ തന്നെ നോക്കികൊണ്ട് ഇരുന്ന അവളോട് ചോദിച്ചു. അവൾ പെട്ടെന്ന് ഒന്ന് ഞെട്ടി എല്ലാരേം നോക്കി.. അത് കണ്ട് എല്ലാരും ചിരിച്ചു ചേച്ചി ഒഴികെ..
ദീപ്തി :ഏഹ്...എന്താ...
മെർലിൻ :കേട്ടില്ലേ പ്ലാൻ
💬 Comments
View all comments