Chapter Title : ദൂരെ ഒരാൾ 2 [വേടൻ]
: ചേച്ചി.. ചേച്ചി ഇങ്ങ് വന്നേ ഇവനോട് ഒന്നും സംസാരിക്കാൻ നില്കാതെ. രാജേഷേ നീ പോകാൻ നോക്ക്
'അവർ അമ്മയെ മാറ്റാനായി ശ്രമിച്ചു '
രാജേഷ് : അങ്ങനെ ഞാൻ ഇവിടുന്നു പോകുന്നുണ്ടേൽ അത് അവളെക്കൊണ്ട് ആയിരിക്കും ഇറങ്ങി വാടി. ' കതകിൽ ചാരി നിൽക്കുന്ന ചേച്ചിയെ നോക്കി അവൻ അലറി
അമ്മ :എന്നാൽ ഒന്ന് കാണണം അല്ലോ.
രാജേഷ് : മാറി നിക്കെടി.....!!
'ആ പരനാറി എന്റെ അമ്മയെ തള്ളി പാവം താഴേക്കു വീണു. ചേച്ചിയും അമ്മയും അമ്മയെ പിടിക്കാൻ വരുന്നതിനു മുന്നേ രാജേഷ് രണ്ടു മലക്കം മറിഞ്ഞു """ അമ്മേ """ എന്ന വിളിയോടെ താഴേക്കു വീണു.. എന്താ സംഭവിച്ചെന്നു അൽഭുതപ്പെട്ടു അവർ നോക്കുമ്പോ ഞാൻ പറഞ്ഞു '
: നായിന്റെ മോനെ.... നീ എന്റെ അമ്മയെ തള്ളും അല്ലേടാ....
'ചവിട്ടിയ കാല് താഴ്ത്തി അവന്റെ കോളറിനു പിടിച്ചു പൊക്കി. അവൻ ആശ്ചര്യത്തോടെ എന്നെ നോക്കി നിൽക്കുന്നു അവൻ മാത്രം അല്ല എല്ലാരും. ചിരിച്ച മുഖത്തു ദെഷ്യം കണ്ട അങ്കലാപ്പ് ആണ് എല്ലാർക്കും. അവനെ ഞാൻ ചേട്ടാ എന്ന് വിളിച്ച നാക്കുകൊണ്ട് നായിന്റെ മോനെ എന്ന് വിളിച്ചതിൽ ഉള്ള ആശ്ചര്യവും .
രാജേഷ് : നീ എന്നെ തല്ലി അല്ലേടാ പുന്നാര മോനെ.
" എന്റെ കൈ വിടുവിക്കാൻ ഉള്ള ശ്രമത്തിൽ ആണ്. എവിടുന്നു ജിമ്മിൽ പോയി ഉണ്ടാക്കിയ ബോഡിയാണ് അവൻ എന്റെ ഒരാടിക്ക് ഇല്ല. അവന്റെ ചെവികല്ല് തീർത്തു ഒരണ്ണം അങ്ങ് പൊട്ടിച്ചു. അതും കൂടെ ആയപ്പോ എല്ലാരും പേടിയോടെ എന്നെ നോക്കി.
💬 Comments
View all comments