Chapter Title : ദൂരെ ഒരാൾ 2 [വേടൻ]
അമ്മക്ക് വലിയ മാറ്റം ഒന്നും ഇല്ല ഒന്നുടെ കൊടുക്കെടാ എന്നൊക്കെ പറയുണ്ട് "
: എടാ കോപ്പേ നീ എന്തോ വേണേലും കാട്ട് പക്ഷെ എന്റെ അമ്മേടെ ദേഹത്ത് എങ്ങാനും കൈ വച്ചാൽ നിന്റെ കൈ ഞാൻ തല്ലിയൊടിക്കും..
"അവനെ ദൂരോട്ട് എറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു അപ്പോളേക്കും ചേച്ചി വന്നു ഇടയിൽ കേറി "
: ഇവന്റെ കൈയിൽ നിന്ന് ചാകണ്ട എങ്കിൽ ഇപ്പോ ഇവിടുന്നു ഇറങ്ങികൊളണം, ഇറങ്ങടാ പട്ടി എന്റെ വീട്ടിൽനിന്ന്..... 'അവളും നിന്ന് അലറി, ഞാൻ അവളുടെ കൈയിൽ പിടിച്ചു അവന്റെ മുന്നിലോട്ട് ചെന്നു അവൾ എന്നെ ഒന്ന് നോക്കി '
:ഇനി നിന്നെ ഇവിടെയോ ചേച്ചിയുടെയോ പുറകെ നടന്നു എന്നുവല്ലോം ഞാൻ അറിഞ്ഞാൽ ഇത്പോലെ ആകില്ല, കൊന്നുവല്ല പട്ടിക്കും കൊടുക്കും കേട്ടോടാ നാറി... വാ അമ്മേ വിശക്കുന്നു...!
" ഞാൻ അതും പറഞ്ഞു അമ്മയെ കൊണ്ട് മുന്നോട്ട് നടന്നു. വണ്ടി എടുത്തില്ല. മറന്നു പോയതാ അല്ലാതെ അവളെ കാണാൻ മനഃപൂർവം വച്ചതല്ല. അമ്മ അവരോട് നാളെ വരാം എന്ന് പറഞ്ഞു അവനെ ഒന്ന് സൂക്ഷിച്ചു നോക്കി എന്റെ കൂടെ വീട്ടിലേക്കു വന്നു. റോഡിൽ ആയപ്പോ അവന്റെ വണ്ടിയുടെ സൗണ്ട് കേട്ടു. അങ്ങനെ നടക്കുമ്പോൾ അമ്മ പറഞ്ഞുതുടങ്ങി "
:നീ എന്തിനാടാ അവനെ ചവിട്ടിയെ...
: അത് പിന്നെ അമ്മകണ്ടതല്ലേ അവൻ എന്താ ചെയ്‌തെന്ന്, അല്ല എന്റെ പെർഫോമൻസ് എങ്ങനെയുണ്ടായിരുന്നു...?
' ഒരുചിരിയോടെ ഞാൻ ചോദിച്ചു '
: അഹ് തരക്കേടില്ല ഷോ ഇറക്കിയത് ആണെകിലും കൊള്ളായിരുന്നു. പിന്നെ അവസാനം പറഞ്ഞ ഡയലോഗ് ഏത്
💬 Comments
View all comments