Chapter Title : ദൂരെ ഒരാൾ 4 [വേടൻ]
സമയം "
" മം നീ എന്തോ കണ്ട് പേടിച്ചു അല്ലെ... അങ്ങനെ എന്തോ അല്ലെ...?? "
അവൾ ഒന്ന് ഓർത്തെടുക്കാൻ ഉള്ള രീതിയിൽ
" അങ്ങനെ ആണെന്ന് വേണേൽ പറയാം "
ഞാൻ ഒരു ബീഫിന്റെ കഷ്ണംഎടുത്ത്
" അതും ഇതും തമ്മിൽ എന്താ ബന്ധം "
ഞാൻ ഒന്ന് ചിരിച്ചു... അവൾ എന്നെ ഒന്ന് നോക്കി...
" നോക്കണ്ട വട്ടായതല്ല.... "
" അഹ് നീ മനുഷ്യനെ വട്ടുപിടിപ്പിക്കാതെ... നിന്റെ പ്രണയകഥ പറ. ഞാനും ഒന്ന് കേൾക്കട്ടെ "
" അവളെ കോളേജിൽ വെച്ച് കണ്ടകാര്യം അറിയാല്ലോ അല്ലെ... പിന്നീട് ഞങ്ങൾ സ്നേഹിക്കുക അല്ലായിരുന്നു ജീവിക്കുവായിരുന്നു... ഇണക്കങ്ങളും പിണകങ്ങളും ആയി.. "
" മം എന്നിട്ട് നിങ്ങൾ എങ്ങനെയാണ് ബ്രേക്കപ്പ് ആയെ... "
മനസിലെ ചോദ്യം അവൾ ആവർത്തിച്ചു.
" ചേച്ചി... ജീവിതം അത് നമ്മൾ കരുതുന്നപോലെ ആയിരുനെകിൽ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് പലപ്പോളും.. പോയ നിമിഷങ്ങൾ തിരിച്ചു വന്നെകിൽ എന്ന് മോഹിച്ചിട്ടുണ്ട്.. അങ്ങനെ ആയാൽ ജീവിതം ജീവിതമല്ലാതെ ആകും അല്ലെ...
" നീ കിടന്ന് ഫിലോസഫി പറയാതെ കാര്യത്തിലേക്ക് വാ.. "
ഞാൻ പറയണത് ഇഷ്ടപ്പെടാതെ ചേച്ചി എന്റെ നേർക്ക് ചാടി
" അഹ് ചുടാക്കാതെ പെണ്ണെ "
ഞാൻ അവളുടെ കവിളിൽ ഒന്ന് കുത്തികൊണ്ട് പറഞ്ഞു
" അഹ്... വിടെടാ... പറയെടാ നന്തു... "
അവൾ എന്റെ കൈ തട്ടി മാറ്റിട്ട് നിന്ന് ചിണങ്ങി. ഞാൻ ബാക്കി പറയാൻ ആയി അവിടെ നിന്നും എണ്ണിറ്റ് നടന്നു കൂടെ അവളും
" അന്ന് ഞങ്ങളുടെ കോളേജിൽ സെന്റ് ഓഫ് ആയിരുന്നു.... അതിന്റെ തലേന്ന് അവൾ എന്നെ വിളിച്ചിരുന്നു പെണ്ണിന് അവസാന ദിവസം ഇടാൻ വെള്ളനിറത്തിലുള്ള അനാർക്കലി ഡിസൈൻ ഉള്ള ഡ്രസ്സ് വേണം അല്ലാതെ അവൾ വരില്ല എന്ന്... "
ഞാൻ ചായക്കപ്പ് എടുത്ത് ചുണ്ടോട് ചേർത്ത്...
" എന്നിട്ട് നീ വാങ്ങിച്ചോ അത്.."
ചായ ഒരിറക്ക് കുടിച്ചിട്ട് മറു ചോദ്യം
"ആഹ് ഹ പറയാം പറയാം, അങ്ങനെ ആ വൈകുന്നേരം കേറാവുന്ന തുണികടകളിൽ എല്ലാം
💬 Comments
View all comments