Chapter Title : ദൂരെ ഒരാൾ 4 [വേടൻ]
ഓടി .... എന്റെ ശബ്ദം ഇടറി.. നെഞ്ചിൽ ആരോ കൊളുത്തി പിടിക്കണ പോലെ..
"ചേച്ചി..!!.. ചേച്ചി ഒരാളുടെ പ്രാണൻ പോകുന്നത് കണ്ടിട്ടുണ്ടോ നോക്കി നിന്നിട്ടുണ്ടോ... ആ സമയത്ത് അവരുടെ കണ്ണിൽ അവസാന ജീവൻ നിലക്കുന്നത് കണ്ടിട്ടുണ്ടോ.... ഏഹ്..."
കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകിഇറങ്ങി... അവൾ എണ്ണിറ്റ് എന്റെ അടുത്തേക്ക് വന്ന് എന്നെ മാറോട് ചേർത്തു തലയിൽ തലോടി.. അപ്പോളും എന്റെ മിഴികൾ എന്റെ നിയത്രണത്തിൽ അല്ലാതെ ഒഴുകി.
" അതേ ചേച്ചി.... എന്റെ കൈ യിൽ.....എ ന്റെ ഈ കൈയിൽ കിടന്നാ... അവസാന ശ്വാസം എന്റെ ഈ.... കവിള്കളിൽ തന്നിട്ടാ എന്റെ അഞ്ചു എന്നെ വിട്ട്... എന്നെ വിട്ട് പോയെ.... അവൾ വാശി പിടിച്ചു വാങ്ങിയ ആ വെള്ള ഡ്രെസ്സിൽ എന്റെ പ്രാണന്റെ ചോര നിറഞ്ഞിരുന്നു. എപ്പോളും അവൾ എന്തൊക്കയോ പറയാണുണ്ടായിരുന്നു.. ഞാൻ അങ്ങനെയൊക്കയോ അവളെ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് ചെന്ന് പക്ഷെ..........
എന്റെ പൊന്നിനെ എനിക്ക് സ്നേഹിച്ചു കൊതി തീർന്നിലായിരുന്നു ചേച്ചി... അപ്പോളേക്കും.... "
ഞാൻ ഗൗരിയെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു... അവളുടെ ചുരുദാർ എന്റെ കണ്ണീരിനാൽ കുതിർന്നു... എന്നെ ആ കൈ അപ്പോളും തലോടുന്നുണ്ടായിരുന്നു.. ഞാൻ കുറച്ച് കഴിഞ്ഞു അവളെ വിട്ട് മാറി...
" അവൾക്കു ശേഷം എന്നെ ഇതേപോലെ സ്നേഹിച്ച ഒരാളെ ഉള്ളു അത് നീയാണ്..നിന്നിൽ ഞാൻ അവളെ കാണുകയായിരുന്നു അതാ അന്ന് എന്റെ ഉള്ളിൽ ഉള്ളത് ഞാൻ നിന്നോട് പറഞ്ഞെ... "
ഞാൻ കണ്ണുകൾ തുടച്ചു..
" എടാ.... ഞാൻ...... "
അവൾക്കും വാക്കുകൾ ഇല്ല...
" മതി... വേണ്ട ... വാ പോകാം ഇനി നിന്നാൽ എന്റെ എനിക്ക് ഭ്രാന്ത് പിടിക്കും....ആരും ഒന്നും അറിയരുത് ... "
അവൾഇല്ല എന്നു തലയിട്ടി... അപ്പോ നിങ്ങള് ചോദിക്കും ഇത്രക്ക് അഞ്ജുവിന്റെ കാര്യത്തിൽ സീരിയസ് ആണെകിൽ ഞാൻ എന്തിന് ശ്രീയെ നോക്കി എന്ന്.. പുറകെ നടന്നു ശല്യപെടുത്തിയപ്പോ ഇടക് എപ്പോളോ പറഞ്ഞു പോയതാണ്.. പിന്നീട് അവൾ എന്നെ പഴയ ഓർമകളിൽ നിന്നും എന്നെ ഇങ്ങനെ ആക്കാൻ ഒരുപാട് പങ്കുവഹിച്ചു... അതൊക്കെയായിട്ടിക്കും ഇടക്ക് ഇടക്ക് കാണുമ്പോ എനിക്കെട്ട്
💬 Comments
View all comments