0%

Chapter Title : ദൂരെ ഒരാൾ 5 [വേടൻ]

Author : Kambikathakal Read All Parts 356

ദൂരെ ഒരാൾ 5

Doore Oral Part 5 | Author : Vedan | Previous Part


കഴിഞ്ഞ പാർട്ടിനു തന്ന സപ്പോർട്ടിനു ഒരുപാട് നന്ദി . ഇത്തവണ കുടുതൽ കഥയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ഒരുപാട് കാരണങ്ങൾ ഉണ്ട്... കൂടുതൽ പറഞ്ഞു ബോർ അടുപ്പിക്കുന്നില്ല  കഥയിലേക്ക് പോകാം

" സോറി.. ഞാൻ പെട്ടെന്ന്.... ആ ഒരു ഇതിൽ.... "

ഞാൻ അതേ ഇരുപ്പ് ഇരുന്നു ചേച്ചി എണ്ണിറ്റതും ഡോർ തുറന്നതും ഒന്നും ഞാൻ അറിഞ്ഞില്ല..

" നീ എന്തോന്നാടാ മിഴിച്ചു ഇരിക്കണേ... നിന്റെ റിലെ പോയോ... "

റൂമിലേക്കു കേറി വന്നുകൊണ്ട് ശാരി എന്നെ മൊത്തത്തിൽ ഒന്ന് നോക്കിട്ടാണ് അത് ചോദിച്ചത്.

" ഏയ്‌.... ഏയ്യ് ഒന്നുല്ല... ഞാൻ എന്തോ ഓർത്ത് ഇരുന്ന് പോയതാ .. "

ആ അമ്പരപ്പ് മാറാതെ തന്നെ ചേച്ചിയെ ഒന്ന് നോക്കിക്കൊണ്ട് ശാരിക്ക് ഉള്ള മറുപടിയും കൊണ്ടുത്തിട്ട് ഞാൻ നേരെ ബാത്‌റൂമിൽ കേറി.

" അതേ.....? "

ബാത്‌റൂമിന് പുറത്ത് നിന്ന് അവൾ എന്തോ പറയാൻ എന്നപോലെ

" അഹ് ഡി പറഞ്ഞോ കേൾക്കണുണ്ട് "

ഞാൻ അതേ ഒരു ഫ്ലോയിൽ തന്നെ മറുപടി കൊടുത്തു

" എടാ ഞാൻ ഗൗരിയെ ഒന്ന് കൊണ്ട് പോവാ റൂമിൽ ചെറിയ കുറച്ച് പരുപാടി ഉണ്ട്... അത് കഴിഞ്ഞു വിട്ടേക്കാം... "

ഒരു അനുവാദം ചോദിക്കുന്നപോലെ ആണ് അവൾ അത് പറഞ്ഞത്

" ഉം "

ഞാൻ ഒന്ന് മൂളി.. കുറച്ച് കഴിഞ്ഞു ഡോർ അടയുന്ന ശബ്ദം കേട്ടു അപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി

" ശോ...!!! "

ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്ന് ചേച്ചി ഉമ്മ വെച്ച കവിൾതടം ഒന്ന് ഒഴിഞ്ഞു .. എനിക്ക് തന്നെ നാണം വന്നു. അവളിൽ നിന്ന് അങ്ങനെ ഒരു സ്പർശനം എന്നെ ഞാൻ ആഗ്രഹിച്ചതാണ്

ഞാൻ അവമ്മാരുടെ റൂമിലേക്ക് വിട്ട്... കറക്റ്റ് സമയം ദാ..അടുത്ത കുപ്പി പൊട്ടിക്കുന്നു.

" അഹ് നീ വന്നോ... വിളിക്കാൻ തുടങ്ങുവായിരുന്നു... എടാ സമേ ആ സോഡാ ഇങ്ങ് എടുത്തേ.... "

💬 Comments

View all comments