0%

Chapter Title : ദൂരെ ഒരാൾ 5 [വേടൻ]

Author : Kambikathakal Read All Parts 363

കണ്ണുകൾ തുടച്ചു..

" നിനക്ക് വീട്ടിൽ അറിയിച്ചുടായിരുന്നോ ചേച്ചി "

എന്തോ അങ്ങനെ ചോദിക്കാൻ ആണ് എനിക്ക് തോന്നിയെ

" എന്തിനാ വെറുതെ ആ പാവങ്ങളെ കൂടെ.... നിനക്ക് അറിയുവോ തിരിച്ചു എന്തേലും പറഞ്ഞാ അടിക്കും ചോര വരണത് വരെ. പിന്നെ രണ്ടിസത്തേക്ക് ഒന്നും തരില്ല കഴിക്കാൻ... വിശന്നു... വിശന്നു കരഞ്ഞിട്ടുണ്ട് ഒരുപാട്... ഒരുപാട് കരഞ്ഞിട്ടുണ്ട്.... ആരും കെട്ടില്ല... അല്ല കേട്ടതായി നടിച്ചില്ല... പിന്നെ പിന്നെ അവർ എന്ത് പറഞ്ഞാലും ഞാൻ അങ്ങ് കേൾക്കും.. പേടിച്ചിട്ടല്ല. ജീവൻ നിലനിർത്തണ്ടേ അതാ... "

ഒരു ചിരിയിലൂടെ തുടങ്ങിയാ സംസാരം ഒരു പൊട്ടി കരച്ചിലിൽ ആണ് അവസാനിച്ചേ.. അവളെ ഞാൻ ചേർത്ത് പിടിച്ചു. എന്റെ നെഞ്ചിൽ കിടന്ന് അവൾ പൊട്ടികരഞ്ഞു..

" ഒരീസം... അയാള് കുടിച്ചിട്ട് വന്നു എന്നെ...എന്നെ കേറി പിടിക്കാൻ നോക്കി... ഞാൻ അലറി കരഞ്ഞു... പക്ഷെ മേമ്മ എന്നെ ഒരുപാട് തല്ലി ഞാൻ കാരണമാണ് ഇങ്ങനെയൊക്കെ ഉണ്ടായേ എന്നൊക്കെ പറഞ്ഞു ഒരുപാട് തല്ലി... അതാ എനിക്കി കള്ളുകുടികണവരെ ഇഷ്ടല്ലത്തെ... നീ കുടിച്ചെന്നു അറിഞ്ഞപ്പോ ഒരുപാട് സങ്കടം ആയി അതാ ഞാൻ അങ്ങനെ ഒക്കെ... പറഞ്ഞെ.. "

എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു ഒഴികിവന്ന കണ്ണുനീർ തുടച്ചു അവളെ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു... ഒരു കുഞ്ഞിനെ എന്നപോലെ അവൾ എന്റെ നെഞ്ചിൽ കിടന്ന് തേങ്ങി .

" ഇനി കുടിക്കുവോ....? "

കരച്ചിലിന് ഒരു അറുതി വന്നപ്പോൾ അവൾ എന്റെ മുഖത്തേക്ക് നോക്കി അത് ചോദിച്ചപ്പോ ഇല്ല എന്ന് പറയാൻ ആണ് തോന്നിയെ... അല്ലേലും കുടിച്ചിട്ട് എന്ത് കിട്ടാനാ. സ്നേഹിക്കുന്നവരെ വെറുപ്പിക്കാൻ എന്നല്ലാതെ. അതോടെ പെണ്ണിന്റ മുഖം പൂർണ്ണ ചന്ദ്രന്റെ ശോഭയിൽ എത്തി.

" മതി കരഞ്ഞത് വാ എണ്ണിക്കു "

അവളേം കൊണ്ട് ബാത്രൂംലേക്ക് നടന്നു പിടിച്ചു നിർത്തി അവളുടെ കണ്ണീരിൽ കലർന്ന വാടിയ മുഖം ഞാൻ കഴുകിച്ചുകൊടുത്തു അപ്പോളെല്ലാം ആ കാണുകൾ എന്റെ മുഖത്തായിരുന്നു.. കൊണ്ട് വന്ന് ബെഡിൽ ഇരുത്തി ടവൽ കൊണ്ട് മുഖവും കൈയും തുടച്ചു അവളുടെ ബാഗിൽ നിന്ന് ഐ ലെനർ

💬 Comments

View all comments