Chapter Title : ദൂരെ ഒരാൾ 5 [വേടൻ]
ഇടക് കുണുങ്ങി ചിരിച്ചുകൊണ്ട് ചേച്ചി എന്റെ കൈയിൽ പിടിച്ചു സ്പൂൺ അവളുടെ വായിലേക്കു വെച്ചു..
" ആ അതൊക്കെ എനിക്ക് അറിയാം.. ഞാൻ ഒരു നമ്പർ ഇട്ടതല്ലേ.. "
കുഴഞ്ഞു തുടങ്ങിയാ നാവിനെ ശ്രദ്ധയോടെ വ്യക്തമാക്കിയാണ് ഞാൻ ബാക്കി പൂരിപ്പിച്ചത്
" അവന്റെ ഒരു നമ്പർ, നാവ് നേരെ നിക്കാണില്ല എന്നിട്ട് അവന്റെ ഒരു "
പറഞ്ഞുതീരുന്നതിന് മുൻപേ ഞാൻ ഇടക്ക് കേറി
" ഓ... അങ്ങനെ ആണേൽ ഇയാള് തന്നെ അങ്ങ് കഴിച്ചോ.... ധാ.... "
ഞാൻ കുറച്ച് ദെഷ്യം കാണിച്ചു പ്ലേറ്റ് അവൾക് നേരെ നീട്ടി
" അയ്യോ... സത്യായും വയ്യടാ.. നോക്കിയേ പൊള്ളണുണ്ട്... "
എന്റെ കൈ എടുത്ത് അവളുടെ നെറ്റിയിൽ തൊടിവിച്ചു ചിണുങ്ങി കൊണ്ട് അവൾ ആ കഞ്ഞി മുഴുവൻ കുടിച്ചു ഒരു കൊച്ച് കുഞ്ഞിനെ പോലെ. അവളുടെ കുട്ടികളികൾ എന്നെ ഒരുപാട് അവളിലേക്കു ആകർഷിക്കുന്നു...
തട്ടത്തിൻ മറയത്ത് സിനിമയിൽ കുഞ്ഞു നിവിൻപോളി പറയണത് പോലെ...
" പടച്ചോനെ ഓളെ എനിക്ക് തന്നെ കെട്ടിച്ചു തരണേ..... തരുവോ ആവോ?"
" ഇന്നാ ഈ കാപ്പിയും കൂടെ കുടി... ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ! "
അതും പറഞ്ഞു അവളുടെ കൈയിൽ കാപ്പിയും കൊടുത്ത് ഞാൻ ബാത്‌റൂമിൽ കേറി ഫ്രഷ് ആയി ഇറങ്ങി. കെട്ടോക്കെ വിട്ടപോലെ..
" കുടിച്ചു കഴിഞ്ഞോ... "
" നീ എന്തിനാ പിന്നേം കുടിച്ചേ... "
എന്റെ ചോദ്യത്തിന് മറു ചോദ്യമായി വന്നപ്പോ ഞാൻ ഒന്ന് പരുങ്ങി .. എന്തോ പറയും...?
ഞാൻ പരുങ്ങുന്നത് കണ്ട് ചേച്ചി തുടർന്നു
" എടാ നേരത്തെ അച്ഛന് വയ്യാതെ വന്നപ്പോ അമ്മയും അച്ഛനും കൂടെ എന്നെ അമ്മേടെ ആങ്ങളയുടെ വീട്ടിൽ കൊണ്ടാക്കി.. രണ്ടാളേം പഠിപ്പിക്കാനുള്ള വക ഒന്നും ഇല്ലായിരുന്നു അന്നേരം വീട്ടിൽ ,അങ്ങനെ അവരാ പറഞ്ഞെ അവള് ഇവിടെ നിന്നോട്ടെ എന്ന് കുറച്ചുനാള് കുഴപ്പമൊന്നും ഇല്ലായിരുന്നു പിന്നീട് ഓരോന്ന് പറഞ്ഞു എന്നെ ഉപദ്രവിക്കാൻ തുടങ്ങി.. അച്ഛൻ കാരണമാ അവരുടെ സ്വത്തു നഷ്ടപ്പെട്ടത് എന്നൊക്കെ പറഞ്ഞു. "
അവൾ ഒന്ന് നിർത്തി കൈതണ്ട കൊണ്ട്
💬 Comments
View all comments