Chapter Title : ദൂരെ ഒരാൾ 5 [വേടൻ]
ഒരു നോട്ടം മാഡം കാണാതെ നോക്കിട്ടാണ് മറുപടി തന്നത്
" നിന്റെ അമ്മയാ നിന്നെ വിളിച്ചിട്ട് കിട്ടണില്ല പോലും,അതുകൊണ്ട് എന്നെ വിളിച്ച് ഇന്നാ.... "
ഫോൺ എന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു . മാം ഇപ്പോ വരാമേ എന്നും പറഞ്ഞു ഞാൻ ആ ഫോൺ ഉം വാങ്ങി നടന്നു പിന്നെ സംസാരിക്കാൻ ആയി ചെവിയോട് ചേർത്തപ്പോ അതിൽ ഒരു കോളും ഇല്ല പൂ... ഇല്ല. ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങവേ ദേ നിക്കണ് ഇടുപ്പിൽ കൈയും കുത്തി പുച്ഛഭാവത്തോടെ പൂതന നിൽക്കുന്നു
" അല്ലയോ ഭവതി ആരുടെ മാതാശ്രീ വിളിച്ച കാര്യമാണ് അങ്ങ് എന്നോടായി പറഞ്ഞത് "
തിരിച്ചും ഒരുലോഡ് പുച്ഛം വരിഎറിഞ്ഞുകൊണ്ട് ഞാനും ചോദിച്ചു.അപ്പോളും അവിടെ വലിയ ഭവമാറ്റം ഒന്നുമില്ല
" നിന്ന് കൊഞ്ചതെ ഇങ്ങോട്ട് വാടാ ചെക്കാ... "
എന്നും പറഞ്ഞു എന്നെയും വലിച്ചോണ്ട് കുറച്ച് മാറിനിന്ന്. ഞാൻ എന്താണ് എന്നാ അർത്ഥത്തിൽ പെണ്ണിനെ നോക്കി
" ദേ.. ഒരു കാര്യം പറഞ്ഞേകാം എനിക്ക് ഇതൊന്നും തീരെ പിടിക്കുന്നില്ല കേട്ടല്ലോ "
എന്റെ നേരെ ചുണ്ടുവിരൽ ഉയർത്തി പെണ്ണ് നിന്ന് ചീറുവാണ്.
" എന്തോന്ന് പിടിക്കുന്നില്ലാത്ത കാര്യവാ ഈ പറയണേ .. "
ഒന്നും മനസിലാകാത്ത മട്ടിൽ ഞാൻ അത് ചോദിച്ചപ്പോ പെണ്ണിന്റ മുഖത്ത് ദേഷ്യം ഇരച്ചു കേറി ആ തുടുത്ത കവിൾതടം ഒക്കെ രക്തത്താൽ ആവരണം ചെയ്തപോലെ
" ദേ നന്തു പൊട്ടൻ കളിക്കല്ലേ... നീ അവളുടെ കൂടെ ഇങ്ങനെ നടക്കണ കാര്യവാ പറഞ്ഞെ "
നന്തു എന്ന് വിളിച്ചപ്പോളെ സംഗതി സീരിയസ് ആണെന്ന് മനസിലായി അല്ലങ്കിൽ നന്തുട്ടാ എന്നെ വിളിക്കു. അഹ് നിങ്ങൾക് അറിയാല്ലോ..
" ഞാൻ അറിഞ്ഞോ അവര് കൈയിൽ കേറി പിടിച്ചു നടക്കുമെന്ന് "
" ഓഹോ..എന്നിട്ട് രസിച്ചു പോകുന്നത് കണ്ടല്ലോ . ഇനി സൃങ്കരിച്ചോണ്ട് നടക്കുന്നത് ഞാൻ കണ്ടാ... ചന്തിക്കെട്ട് നാലുപേട വെച്ച് തരും പറഞ്ഞേകാം "
അവള് നിന്ന് തുള്ളൂവാണ്. ഞാൻ ഒന്നും മിണ്ടില്ല നേരെ അങ്ങ് നടന്നു മാം നെ നോക്കാതെ.. അത് അവളെ
💬 Comments
View all comments