Chapter Title : ദൂരെ ഒരാൾ 5 [വേടൻ]
പേടിച്ചിട്ടൊന്നും അല്ല എന്തോ അതിനെ വേദനിപ്പിക്കാൻ തോന്നുണില്ല.. ഇതിനാണോ ഗൂയ്‌സ് തലയിണ മന്ത്രം എന്നൊക്കെ പറയണേ
അങ്ങനെ ഓരോന്നൊക്കെ കഴിഞ്ഞു റൂമിൽ എത്തി.
"എടി ചേച്ചി... "
അനക്കം ഇല്ല... അവിടെ എന്നതൊക്കയോ പരുപാടിയിൽ ആണ് പെണ്ണ്
" ഡി "
ഞാൻ കുറച്ച് കടുപ്പിച്ചു വിളിച്ചു
" എന്താടാ.. "
അവളും അതേ ടോണിൽ തന്നെ മറുപടിയും തന്നു
" അതേ.. ആ വെള്ളത്തിന്റെ ബോട്ടിൽ ഒന്ന് എടുക്കുവോ... ദാഹിച്ചിട്ടു മേല... "
ഞാൻ കുറച്ച് സമാധാനത്തിൽ തന്നെ ചോദിച്ചു... ആവശ്യം നമ്മടെ ആണല്ലോ അല്ലേലും ആവശ്യകാരന് ഔചിത്യം പാടില്ല എന്നല്ലേ...
" നിന്റെ കാല് എന്തിയെ....? "
"ദേ......"
കാല് രണ്ടും പൊക്കി കാണിച്ചു
"ഓ അപ്പോ കാല് ഉണ്ട്.. വേണേൽ പോയി എടുത്ത് കുടിക്കേടാ ചെറുക്കാ... അല്ലേൽ നിന്റെ മാഡത്തിനോട് പറ എടുത്ത് തരും.. "
ഓ അപ്പോ അത് ഇതുവരെ വിട്ടില്ല അതാണ്ഈ കലിപ്പ്
" അഹ് മാഡത്തിനോട് പറഞ്ഞാൽ അത് മാത്രം അല്ല വേറെ പലതും തരും... "
ഞാൻ സ്വയം പിറുപിറുത്തുകൊണ്ട് പറഞ്ഞു അത് അവൾ കേൾക്കുകയും ചെയ്ത്... ദൈവം ഇപ്പോ ഔട്ടോഫ് കവറേജ് ഏരിയ ആണെന്ന് തോന്നുന്നു. എന്റെ വിളി ഒന്നും കേൾക്കണില്ലാ.
എടാ എന്നും വിളിച്ചോണ്ട് കൈയിൽ കിട്ടിയ എന്തോ എടുത്ത് എന്റെ നേർക് എറിഞ്ഞു പിന്നീട് ആണ് അവൾക് അബദ്ധം മനസിലായെ ഫ്ലവർ വേസ് ആയിരുന്നു അത്. ഇപ്പോളാണ് എനിക്ക് ഒരു കാര്യം മനസിലായെ പുഷ്പ എന്നാൽ ഫ്ലവർ അല്ല ഫയർ തന്നെ ആണേ...
തലയിൽ തന്നെ അത് കൊണ്ട് നെറ്റി മുറിഞ്ഞു ചോര ഒക്കെ വരാൻ തുടങ്ങി വലിയ മുറിവൊന്നും ഇല്ല ഉച്ച ടൈം ആയത്കൊണ്ട് ആണ് ചോര കൂടുതൽ വരുന്നേ. അയ്യോ എന്നും പറഞ്ഞു എന്റെ അടുത്തേക്ക് ചീറി പാഞ്ഞു ആണ് അവൾ എത്തിയത്.പിന്നെ അവിടെ ഒരു കലാശ കോട്ടായിരുന്നു മുറിവ് ക്ലീൻ ചെയുന്നു എന്നെ പരിപാലിക്കുന്നു ഹോ....
ഞാൻ കുറച്ച് കഴിഞ്ഞു വെള്ളം എടുക്കാൻ എന്നും പറഞ്ഞു എണ്ണിറ്റപ്പോ കുറെ തെറിയും
💬 Comments
View all comments