Chapter Title : ദൂരെ ഒരാൾ 5 [വേടൻ]
പറഞ്ഞു അവള് പോയി വെള്ളവും എടുത്ത് എന്നെ കുടിപ്പിക്കുകയും ചെയ്ത്
"എനിക്ക് നിങ്ങളെ മനസിലാകുന്നില്ല "
അവളുടെ ആ പ്രവർത്തി എന്നിൽ അത്ഭുതം ആണ് ഉണ്ടാക്കിയെ കുറച്ച് മുന്നെ പറ്റില്ല എന്ന് പറഞ്ഞ പെണ്ണാ
" അതൊക്കെ വഴിയേ മനസിലായിക്കോളും "
ചിരിച്ചുകൊണ്ട് പറഞ്ഞ ആ മറുപടിക്ക് ഒരു ഭീഷണിയുടെ സ്വരം ഇല്ലേ.
അങ്ങനെ ടൂർ ഒക്കെ ഏതാണ്ട് അവസാനിച്ചു ഞങ്ങൾ അന്ന് വൈകിട്ടത്തേക് അവിടെനിന്നും വിട പറഞ്ഞു.ഏതാണ്ട് പിറ്റേന്ന് രാവിലെ തന്നെ ഓഫീസിൽ എത്തി. ഞാൻ കരുതിയപോലെ എലി വലിയ കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കില്ല അത് തന്നെ ആശ്വാസം. അവിടുന്ന് ഞങ്ങൾ രണ്ടാളും എന്റെ ബൈക്കിനു തന്നെ തിരിച്ചും പോയി അവിടെ ഗംഗ ഉണ്ടായിരുന്നു. അവൾ ഇനി കുറച്ച് നാൾ അവിടെ കാണും എന്ന് ആ വാർത്ത ഏറ്റവും കുടുതൽ വിഷമത്തിൽ ആക്കിയത് കുഞ്ചുനെ ആയിരുന്നു. അവൾക് ഇഷ്ടം അല്ലലോ അവളെ. രണ്ടും കൂടെ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകാതെ ഇരുന്നാൽ മതി. പക്ഷെ എന്നെ തളർത്തിയത് ഇതൊന്നും അല്ല.
" മോനെ ഇവൾക്ക് ഒരു ആലോചന വന്നിട്ടുണ്ടേ.. ഇവളോട് പറഞ്ഞു പറഞ്ഞു ഞങ്ങളു മടുത്തു നീ ഒന്ന് പറഞ്ഞു മനസിലാക്ക് അവളെ "
എന്റെ നെഞ്ചിടുപ്പ് കൂടി എനിക്ക് എന്താണ് പറയേണ്ടത് എന്ന് പോലും അറിയില്ല ഞാൻ ഒന്നും മിണ്ടില്ല
" അല്ല മോൻ ഒന്നും പറഞ്ഞില്ലാലോ, രണ്ടാം കെട്ടാന്നെ ഉള്ളു അവളെ പൊന്ന് പോലെ നോക്കും നീയും അവളും കൂടെ ഒന്ന് പോയി കണ്.ഇത് പറയാൻ ഞങ്ങൾക് വേറെ ആരും ഇല്ലേ.. "
എന്റെ പെണ്ണിനെ ഒരു രണ്ടാം കേട്ടുകാരനോ ശേ.. ഇവർക്ക് എങ്ങനെ തോന്നി.. ഞാൻ നോക്കും എന്റെ പൊന്നിനെ റാണിയെ പോലെ.ഒന്നും എനിക്ക് പറയാൻ പറ്റണില്ല ഞാൻ ഒന്ന് മൂളി ആ പാവത്തിന്റെ കാണുനീർ എനിക്ക് കാണാൻ വയ്യായിരുന്നു ഒരു അച്ഛന്റെ വേദന എനിക്ക് ആ മുഖത്തു പ്രകടനം ആയിരുന്നു.
ഞാൻ നേരെ വീട്ടിലേക്കു പോയി ചേച്ചി പറഞ്ഞതൊന്നും കെട്ടില്ല അവൾ അകത്തായിരുന്നു. വീട്ടിൽ ചെന്നപാടെ ഉള്ളിൽ ഉള്ള വിഷമങ്ങൾ എല്ലാം മറച്ചു
💬 Comments
View all comments