Chapter Title : ദൂരെ ഒരാൾ 5 [വേടൻ]
അവർക്കു കൊണ്ട് വന്ന സാധനങ്ങൾ എല്ലാം കൊടുത്തു. എല്ലാവർക്കും ഉള്ളത് ഞാൻ വാങ്ങിയിരുന്നു. പിന്നെ അമ്മ എന്നോട് വേറെ ഒരു കാര്യവും പറഞ്ഞു അച്ഛൻ അടുത്ത ആഴ്‌ച വരുന്നുണ്ട് എന്ന് അത് കേട്ടപ്പോ ഉള്ളിൽ ഒരുപാട് സന്തോഷം തോന്നി...
പിറ്റേന്ന് ഞാൻ ചേച്ചിയും ആയി അയാളെ കാണാൻ പോയി
" എടാ എങ്ങോട്ട് ആണെന്നെങ്കിലും പറ "
പോകുന്നു പൊക്കിൽ എല്ലാം ഇത് തന്നെയാണ് പെണ്ണ് ചോദിക്കുന്നത് എനിക്ക് ആണെകിൽ ഉള്ളു പൊട്ടുവാ ഒരു കാമുകനും ഇങ്ങനെ ഒരവസ്ഥ വരരുതേ... പിന്നെ ഞാൻ എന്തിന് വിഷമിക്കാൻ അവൾ എന്നോട് ഇത് വരെ ഇഷ്ടമാണ് എന്നൊന്നും പറഞ്ഞിട്ടില്ലലോ. നേരത്തെ പറഞ്ഞത് പോലെ എന്നെ അങ്ങനെ കാണാൻ സാധിക്കുണ്ടാവില്ല. ഞാൻ ആയിട്ട് വെറുതെ... ഞാൻ പുറമെ ചിരിച്ചുകൊണ്ട്
" നിന്റെ ഭാവി കണവനെ കാണാൻ ആണ് ചേച്ചി... "
ഞാൻ പുറമെ ചിരിച്ചുകൊണ്ട് അത് പറഞ്ഞേക്കിലും എന്റെ നെഞ്ച് പൊട്ടുകയാണ്. എന്റെ പെണ്ണിനെ എനിക്ക് ഇല്ലാതെ ആകുവാണോ വീണ്ടും..
" എന്തോന്നാ ചെക്കാ നീ ഓരോന്നൊക്കെ വിളിച്ച് പറയുന്നേ.. "
അപ്പോളേക്കും ഞങ്ങൾ പാർക്കിൽ എത്തിയിരുന്നു ഞാൻ വണ്ടി പാർക്ക് ചെയ്ത് അവളേം കൊണ്ട് അവന്റെ അടുത്തേക് നടന്നു. അവിടെ കുറെ നോക്കി പിന്നെ അവളുടെ അച്ഛൻ തന്ന നമ്പറിൽ വിളിച്ച് അഹ് കണ്ട്... അഹ് വലിയ കുഴപ്പമില്ല, ഇതിന്റ ഇടക്ക്, ഇവിടെ എന്തിനാ വന്നേ... ആരാ അത് എന്നൊക്കെ അവള് തിരക്കുണ്ട് ഒന്നും പറയാൻ കഴിയാത്ത മാനസിക അവസ്ഥ ആയിരുന്നു എനിക്ക്. അവൾക് കാര്യങ്ങൾ ഏകദേശം മനസിലായി
" ഇഫ് യു ഡോണ്ട് മൈൻഡ് ഞാൻ ഗൗരിയും ആയി ഒന്ന് സംസാരിച്ചോട്ടെ "
ഞാൻ അവിടെ നില്കുന്നത് ഇഷ്ടപ്പെടാത്ത പോലെയാണ് അവൻ അത് പറഞ്ഞത്
" ഓ സോറി... ഞാൻ അല്ലേലും ആവശ്യം ഇല്ലാത്തടത് ഒക്കെ കേറിചെല്ലും സോറി നിങ്ങള് സംസാരിക്കു."
ചേച്ചി എന്തോ പറയാൻ ആയി വന്നെങ്കിലും ഞാൻ അത് ശ്രദിക്കാതെ മുന്നോട്ട് നടന്നു.ഒരു സിമെന്റ് ബെഞ്ചിൽ ഇരുന്നു. ഒരു 10 മിനിറ്റ് കഴിഞ്ഞു കാണും ഞാൻ ഇരിക്കുന്നടത്തു
💬 Comments
View all comments