Chapter Title : ദൂരെ ഒരാൾ 5 [വേടൻ]
ഒരാൾ വന്നിരിന്നു. ഞാൻ അങ്ങോട്ടേക്ക് ഒന്ന് നോക്കി.. ദേ ഗൗരി
" നീ ഒന്നും സംസാരിച്ചില്ലേ.... അല്ല പുള്ളി എന്തിയെ...? "
സംശയം കാരണം അവർ സംസാരിച്ചോണ്ട് ഇരുന്നടത്തോട്ട് ഒക്കെ നോക്കി ആട് കിടന്നേടത്ത് ഒരു പൂട പോലുമില്ല
" നീ ആര് ബ്രോക്കറോ എനിക്ക് കല്യാണം ആലോചിക്കാൻ "
ദൈവമേ പെട്ട് മുദേവി നിന്ന് ഒറയുവാണല്ലോ. എന്തായാലും അവൻ പോയാലോ അത് തന്നെ ആശ്വാസം
" അത് നിന്റെ വീട്ടുകാർ പറഞ്ഞപ്പോ ...... അല്ല അത് പോട്ടെ നിന്നെ കെട്ടാൻ വന്നവൻ എന്തിയെ ?? "
ചെറുതായ് ചമ്മി എങ്കിലും അത് പുറത്ത് കാണിക്കാതെയാണ് ഞാൻ അത് ചോദിച്ചത്...എന്നാലും അവൻ എവിടെ പോയി ഞാൻ ചുറ്റും ഒന്നുടെ ഒന്ന് നോക്കി.
" ദേ..... എന്നെകൊണ്ട് ഒന്നും പറയിക്കല്ലു,,,അവൻ ഇപ്പോ വീട്ടിൽ ചെന്ന് കാണും... അവൻ കെട്ടാൻ വന്നേക്കുന്നു മുതുക്കൻ.. "
എന്നെ ഒന്ന് ചൂർന്നു നോക്കിട്ട് ആരോടെന്നില്ലാതെ പറഞ്ഞു നിർത്തി ഞാൻ പെട്ടെന്നു അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി
" നീ കൂടുതല് നോക്കുവൊന്നും വേണ്ട . അഹ് പിന്നെ വീട്ടിൽ ചോദിച്ചാ അവന് എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ മതി, അല്ലേലും അവൻ അങ്ങനെ പറയു അതിനുള്ളത് ഒക്കെ ഞാൻ അവന് കൊടുത്തിട്ടുണ്ട്.. "
കണ്ണ് മിഴിച്ചു അവളെ തന്നെ നോക്കിനിന്ന എന്നോട് അത്രയും പറഞ്ഞു എഴുന്നേറ്റ് വണ്ടിയുടെ അടുത്തേക് നടന്ന്... കുറച്ച് കഴിഞ്ഞു ഞാനും വണ്ടി എടുത്ത് നേരെ വീട്ടിലേക്കു. അവള് പറഞ്ഞു പഠിപ്പിച്ചത് തന്നെ ഞാൻ അങ്ങോട്ട് തട്ടി വിട്ട്. നമ്മക്കെന്താര് പാട്. അല്ലപ്പിന്നെ. വീട്ടിൽ ചെന്നപ്പോ തുടങ്ങി ഗംഗ അവളുടെ അമ്മേക്കട്ടിക്കാൻ ആയിട്ടുള്ള സ്നേഹപ്രകടനം അതിൽ നിന്നെല്ലാം എന്നെ ഒരു പരുതി വരെ രക്ഷിച്ചത് എന്റെ കുഞ്ഞാണ് കുഞ്ചു.
" ദേ ഏട്ടാ ചായ "
കുറച്ച് മനഃസമാദാനം കിട്ടാനായി സിറ്റ് ഔട്ടിൽ പോയി ഇരുന്ന എന്റടുത്തു ചായയും ആയി വന്നു തറയിൽ കളം വരക്കുന്ന ആ പിശാഷിനെ ഇഷ്ടകെറുവോടെ ഞാൻ നോക്കി
" നീ ഇത് എന്തോന്നടി കാണിക്കുന്നെ ഏഹ്.....?
💬 Comments
View all comments