Chapter Title : ദൂരെ ഒരാൾ 5 [വേടൻ]
"
അതേ മുഖഭാവത്തോടെ അവളോട് തട്ടിക്കേറി
" നാണമാ മനുഷ്യാ.....!! "
എന്നും പറഞ്ഞു ഒറ്റട്ടമായിരുന്നു അകത്തേക്ക്.. ആ ഇഷ്ടക്കേടിലും എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു പെട്ടെന്ന് തന്നെ അത് മാറുകയും ചെയ്ത്
" എന്തോന്നണു രണ്ടും കൂടെ "
എന്നെ ഒന്നു ഉഴിഞ്ഞു നോക്കിട്ട് കുഞ്ചു എന്റെ അടുത്ത് ഇരുന്നു
" എന്ത് അവൾക് വട്ട്. "
" ചിലരൊക്കെ എന്തെല്ലാമോ ഉറപ്പ് ഒക്കെ തന്നായിരുന്നു. ഒന്നും മാറാതെ ഇരുന്നാൽ മതി "
അവിടേം ഇവിടേം തൊടാതെ അവൾ പറഞ്ഞു നിർത്തിയപ്പോ ഞാൻ ഒന്ന് ചിന്തിച്ചു ഓ... ഇപ്പൊ പിടികിട്ടി
" അതോർത്തു മോള് ടെൻഷൻ അടിക്കണ്ട, ഞാൻ ഒരു വാക്ക് പറഞ്ഞിട്ടുണ്ടെൽ ഒന്നും സംഭവിക്കില്ല ഉറപ്പ്. "
" ഏഹ് എന്തോന്ന്....? "
പെണ്ണ് കണ്ണുമിഴിച്ചു എന്നെ നോക്കി
" അല്ല അവള് ഉദ്ദേശിക്കുന്ന കാര്യം നടക്കില്ല എന്നാ ഞാൻ ഉദേശിച്ചേ.. "
"ഓ അങ്ങനെ....!! "
അവളിൽ ഒരു ദീർഘ നിശ്വാസം വീണു
" എന്തായി എന്റെ ഏട്ടത്തി അമ്മയുടെ കാര്യം. രെക്ഷ വല്ലോം ഉണ്ടോ. "
" എവിടെ ഇങ്ങോട്ട് എടുക്കണില്ലാ കുഞ്ചു "
അവളുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിൽ എനിക്ക് വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആണ് അനുഭവപ്പെട്ടത്. കാരണം നിങ്ങൾക്ക് അറിയാല്ലോ അവൾ അങ്ങോട്ട് അടുക്കുന്നില്ല
" ഹമ്.......... ഒരു കാര്യം ചെയ്യാം ,, ഏട്ടനെ കൊണ്ട് മാത്രം നോക്കിയാൽ നടക്കില്ല, ആള് ആരാണെന്ന് പറ ഞാനും ശ്രമിക്കാം "
ഒന്ന് ആലോചിച്ചിട്ട് എന്റെ മുഖത്തേക്ക് നോക്കികൊണ്ട് അവൾ പറഞ്ഞപ്പോ അത് ശെരിയാണെന്ന് എനിക്കും തോന്നി... കാരണം ഒരു പെണ്ണിന്നല്ലേ ഒരുപെണ്ണിന്റ മനസ്സ് അറിയാൻ കഴിയൂ.
ഞാനും പറയണോ വേണ്ടയോ എന്ന് കുറച്ചു നേരം ആലോചിച്ചിട്ട് പറയാം എന്ന് കരുതി
" അതേ... ആൾ ആരാണെന്ന് അറിഞ്ഞാൽ നീ കുഴപ്പം ഒന്നും ഉണ്ടാക്കരുത് "
" അത് ഇപ്പോ ആരപ്പാ... അങ്ങനെ ഒരാള്.....? "
അവൾ ഒന്ന് നിവർന്നിരുന്നു ഞാൻ ഒന്ന് നേരെ ഇരുന്ന്
" ഗൗരി,, "
"
💬 Comments
View all comments